ജൂൺ 1 ന് സ്കൂളുകൾ തുറക്കുമ്പോൾ …നിങ്ങളുടേത് ഒരു ശിശു സൗഹൃദ വിദ്യാലയം ആണോ പരിശോധിച്ച് നോക്കാം
schoolpathram.com
വിദ്യാലയങ്ങളുടെ സമ്പൂര്‍ണ വികസനം സാധ്യമാകണെമെങ്കിൽ ഒരു സമ്പൂർണ്ണ ശിശു സൗഹൃദ വിദ്യാലയത്തിലൂടെ മാത്രേമേ സാധ്യമാകു .
അക്കാദമികവും, ഭൗതീകവുമായ മികവ് പുലർത്തുന്ന സ്കൂൾ ….. ശിശു സൗഹൃദ സ്കൂൾ കൂടി ആകണം .
ഭൗതിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ക്ലാസ്റൂം, സ്കൂള്‍ കാമ്പസ് എന്നിവിടങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വിദ്യാലയങ്ങള്‍ സമ്പൂര്‍ണ ശുചിത്വം പാലിക്കുന്നതിലൂടെ മാലിന്യമില്ലാത്ത ആരോഗ്യകരമായ അന്തരീക്ഷം സംജാതമാക്കുക,
പൊടിപടലമില്ലാത്ത ക്ലാസ്മുറികള്,
പരിസരം,
ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍,
വൃത്തിയുളള ശൗചാലയങ്ങള്‍,
ഇന്റര്‍നെറ്റ് സൗകര്യങ്ങളുളള ക്ലാസ് മുറികള്‍
ക്ലാസ് ലൈബ്രറി,
ലാബ് എന്നിവയ്ക്കു പ്രത്യേക സജ്ജീകരണങ്ങള്‍,
കുട്ടികളുടെ പോര്‍ട്ട്ഫോളിയോകള്‍ സൂക്ഷിക്കാനുളള സൗകര്യങ്ങള്‍,
ഇന്റര്‍ ആക്റ്റീവ് ബോര്‍ഡുകള്‍,
ശുദ്ധജലലഭ്യത,
പ്രത്യേക പരിഗണന ആവശ്യമുളള കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍,
സുന്ദരമായ വിദ്യാലയ അന്തരീക്ഷം,
കളിസ്ഥലം,
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായി പ്രവര്‍ത്തന യോഗ്യമായ ശൗചാലയങ്ങള്‍,
വൃത്തിയുളള ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര,
പോഷക സമൃദ്ധമായ ഭക്ഷണം,
ഡൈനിങ്ഹാള്‍,
കാമ്പസില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും തുപ്പുന്നതും ഒഴിവാക്കല്‍,
മാലിന്യ സംസ്കരണത്തിനുളള ശാസ്ത്രീയ സൗകര്യങ്ങള്‍,
ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ എല്ലാം ഒരു ശിശു സൗഹൃദ വിദ്യാലയത്തിെന്റെ മുഖമുദ്രയാണ്.
അതായത് ശിശു സൗഹൃദ വിദ്യാലയ വികസനത്തിന്റെ സമ്പൂര്‍ണ മാതൃക.
അക്കാദമിക മികവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ അവകാശ നിയമത്തിലധിഷ്ഠിതമായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം.
അദ്ധ്യയന ദിവസങ്ങള്‍,
അധ്യാപകരുടെ ഹാജര്‍,
വിദ്യാലയ വാര്‍ഷിക പ്ലാന്‍ തയാറാക്കി നടപ്പാക്കല്‍ , മികച്ച അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കൽ എന്നിവ ഉറപ്പാക്കണം.
ക്ലാസ്, സ്കൂള്‍ കൗണ്‍സിലുകള്‍,
രക്ഷാകര്‍ത്തൃ സമിതികള്‍,
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പഠന സൗകര്യം,
പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ പഠന പുരോഗതിക്കായി പ്രത്യേക പാക്കേജുകള്‍ തുടങ്ങിയ കാര്യങ്ങളും സമ്പൂർണ്ണ ശിശു സൗഹൃദ വിദ്യാലയത്തിൽ ഉൾപ്പെടും.
അധ്യാപകൾ കുട്ടികളുടെ നല്ല സുഹൃത്തുക്കളാകണം. കുട്ടികള്‍ ക്ലാസിലെ കാര്യങ്ങള്‍ അധ്യാപകരേയും അച്ഛനമ്മമാരെയും അറിയിക്കണം. രക്ഷിതാക്കാളോടും, അധ്യാപകരോടും , കുട്ടിക്ക് കാര്യങ്ങള്‍ തുറന്നു പറയാനുളള സ്വാതന്ത്ര്യമുണ്ടാകണം. അത്തരത്തില്‍ ആരോഗ്യകരമായ ഒരു ബന്ധവും വിശ്വാസ്യതയും സ്കൂളിൽ ഉണ്ടാകണം.
കുട്ടിയുടെ വ്യക്തിത്വ വികസനം ഒരു ശിശു സൗഹൃദ വിദ്യാലയം വിഭാവനം ചെയ്യണം.
Moideensha
Chief Editor – School Pathram [email protected]