ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷ: സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും: മന്ത്രി

April 30, 2022 - By School Pathram Academy

തിരുവനന്തപുരം ;

ഹയർ സെക്കൻഡറി കെമിസ്ട്രി പരീക്ഷയിൽ സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗത്തിനുശേഷം മന്ത്രി വ്യക്തമാക്കി.

ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയത്തിൽനിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്ന വിഷയത്തിൽ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേർത്തു.

ഈ വിഷയങ്ങൾ ചർച്ച ചെയ്‌തു. അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. തയ്യാറാക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ എന്തെങ്കിലും പോരാ‌യ്‌മ ഉണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Category: News