ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60 ദിവസത്തെ ഗൂഗ്ഗിൾ മീറ്റ്
ഒരുവട്ടംകൂടി –മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ പാക്കേജ്
മലയാളഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും കുട്ടികളെ സജ്ജരാക്കുന്നതിനായി കേരള സ്കൂൾ അക്കാദമി 60 ദിവസത്തെ (രണ്ടുമാസത്തെ ) ഒരു പരിശീലനം ആരംഭിക്കുകയാണ്. ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം. രാജ്യത്തിനകത്തും പുറത്തും ഉള്ള ഏത് വിദ്യാർത്ഥിക്കും പരിശീലനത്തിൽ പങ്കുചേരാം.
60 മണിക്കൂർ ദൈർഘ്യമുള്ള ഗൂഗിൾ മീറ്റിലൂടെ 60 ദിവസത്തെ പരിശീലനത്തിലൂടെ മലയാളഭാഷ തെറ്റ് കൂടാതെ എഴുതുകയും വായിക്കുകയും ചെയ്യാൻ സാധിക്കും എന്നുള്ളതാണ് ഈ പരിശീലന പരിപാടിയുടെ പ്രത്യേകത.
60 മണിക്കൂർ
60 ഷോർട്ട് വീഡിയോ
60 വർക്ക് ഷീറ്റ്
60 ചിത്രങ്ങൾ
60 രാജ്യങ്ങളുടെ പേരുകൾ
60 സിനിമ നടന്മാരുടെ പേരുകൾ etc.
തുടങ്ങി തീർത്തും രസകരമായ ഒരു പരിശീലന പരിപാടിയാണ് സ്കൂൾ അക്കാഡമി ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കുട്ടികളോടെപ്പം രക്ഷിതാക്കൾക്കും ഒരേസമയം ഈ പരിശീലന പരിപാടി പങ്കെടുക്കാൻ സാധിക്കും. കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും ഈ പരിശീലനത്തോടൊപ്പം ഇരുന്ന് കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ സാധിക്കും. ഈ പരിപാടിയിലൂടെ മലയാളഭാഷ കുട്ടികൾ തെറ്റുകൂടാതെ എഴുതുകയും വായിക്കുകയും ചെയ്യും എന്നുള്ളതാണ് ഇതിൻെറ പ്രത്യേകത.
ഈ പരിശീലന പരിപാടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.