ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരം; ഉന്നതതല യോഗം ചേരും.ഗൗരവമായി അന്വേഷിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി

December 14, 2024 - By School Pathram Academy

 ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ ൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നു. സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്.

വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 28 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിലൂടെ പുറത്തു വന്നു.

ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയ ത്തിനിടയാക്കിയത്. ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി. ഇംഗ്ലീഷ് പരീക്ഷയിൽ ആകെയുള്ള 80 മാർ ക്കിൻ്റെ ചോദ്യങ്ങളിൽ 70 ശതമാനവും ഓൺലൈൻ ചാനൽ പ്രവ ചനത്തിലുണ്ട്. 

അധ്യാപകർക്കിടയിലും ചോദ്യച്ചോർച്ച ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങളു ണ്ടായിരുന്നു. പരീക്ഷയ്ക്ക് തയ്യാറെടു ക്കാതെ ഓൺലൈൻ പ്രവചനത്തി നായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ നിർദേശിച്ചിരുന്നു.ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ ചോദ്യങ്ങൾ സർവ ശിക്ഷ കേരള (എസ്.എസ്.കെ.) നേരിട്ട് തയ്യാറാക്കും. ഓരോ ക്ലാസും ഓരോ ജില്ലയ്ക്ക് വീതിച്ചു നൽകി അവിടെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് ശില്പ ശാല നടത്തും.

എട്ട്, ഒൻപത്, 10 ക്ലാസുകളിലെ ചോദ്യനിർമാണത്തിന്റെ ചുമതല ഡയറ്റുകൾക്കാണ്. ഓരോ വിഷയവും ഓരോ ഡയറ്റിന് വീതിച്ചുനൽകും. ഡയറ്റുകളിൽ നടക്കുന്ന ശില്പശാലകളിൽ ചോദ്യങ്ങൾ രൂപ പ്പെടും. മൂന്നുസെറ്റ് ചോദ്യങ്ങളാണ് തയ്യാറാക്കുക. അവ എസ്.എസ്.കെ.  അയച്ച് അച്ചടിച്ച് കെട്ടുകളായി ബ്ലോക്ക് റിസോഴ്‌സ് സെന്റർവഴി സ്കൂളിലെത്തിക്കും.വിദ്യാഭ്യാസ മന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More