ടി സി നിർബന്ധമില്ല; സർക്കാർ ഉത്തരവിറക്കി
ഉത്തരവ്
സംസ്ഥാനത്ത് 2023-24 അധ്യയന വർഷം അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് റ്റി സി ലഭ്യമാകാത്ത സാഹചര്യത്തിൽ, അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തി ലും, 9, 10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനത്തിന് നൽകിയിരുന്ന അനുമതി, 2024-25 അധ്യയന വർഷം കൂടി അനുവദിച്ച് ഉത്തരവാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.
2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് റ്റി സി ലഭ്യമാകാത്ത സാഹചര്യത്തിൽ, അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9, 10 ക്ലാസ്സുകളിൽ വയസ്സിൻ്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും, പ്രവേശനത്തിന് 2024-25 അധ്യയന വർഷം കൂടി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം)