പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി

December 26, 2023 - By School Pathram Academy

സൂചന കത്ത് പ്രകാരം 2023-24 അധ്യയനവർഷത്തെ വിവരങ്ങൾ (മൂന്ന് ഷെഡ്യൂളു കളും) UDISE PLUS പോർട്ടലിൽ നേരിട്ട് അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. UDISE PLUS ഡാറ്റാബേസ് പൂർത്തീകരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവര ങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

കഴിഞ്ഞ വർഷങ്ങളിലെ എൻറോൾമെൻ്റുമായി താരതമ്യപ്പെടുത്തുമ്പോൾ UDISE PLUS പോർട്ടലിൽ കുട്ടികളുടെ ഡാറ്റാ എൻട്രിയിൽ വ്യത്യാസം കാണുന്നു (District-wise details ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു). ആയത് സ്‌കൂൾ തലത്തിൽ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

ഇനിയും പ്രോഗ്രഷൻ/പ്രൊമോഷൻ process പൂർത്തീകരിക്കേണ്ട സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് അടിയന്തിരമായി BRC കളിൽ നിന്നും വാങ്ങി ഡാറ്റ അപ്ഡേഷൻ പൂർത്തീകരിക്കേണ്ടതാണ്.

ഓരോ സ്‌കൂളിന്റെയും ഡാറ്റ എൻട്രി മൊഡ്യൂളിൽ ഓരോ Drop box ഉണ്ട്. സ്‌കൂളിൻറെ ടെർമിനൽ ക്ലാസ്സിലെ കുട്ടികളുടെ പ്രോഗ്രഷൻ/പ്രൊമോഷൻ പ്രോസസ് നട ത്തുമ്പോൾ പ്രസ്‌തുത കുട്ടികൾ ആ സ്‌കൂളിലെ Drop box ലേയ്ക്ക് മാറ്റപ്പെടും. ഓരോ സ്കൂ‌ളും അവരുടെ Drop box പരിശോധിച്ച്, പ്രൊമോട്ട് ചെയ്‌ത കുട്ടികൾ Drop box -ൽ നിന്ന് മറ്റ് സ്‌കൂളുകളിൽ അഡ്‌മിഷനായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. Drop box-ൽ കുട്ടികൾ ഉണ്ടാകുകയും മറ്റ് സ്‌കൂളുകൾ പ്രസ്‌തുത കുട്ടികളെ പുതുതായി add ചെയ്യു കയും ചെയ്തിട്ടുണ്ടെങ്കിൽ, പ്രസ്‌തുത കുട്ടികളുടെ PEN Number ഉൾപ്പെടെ ബി.ആർ.സി. യിൽ അറിയിക്കേണ്ടതാണ്.

സ്‌കൂൾ, ടീച്ചർ, സ്റ്റുഡൻ്റസ് എന്നീ മൊഡ്യൂളുകളിൽ 2023 ഡിസംബർ 31–നകം അപ്ഡേറ്റ് ചെയ്‌ത ഡാറ്റാ സ്‌കൂൾ ലോഗിനിൽ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

• CWSN കുട്ടികൾക്ക് നിയമാനുസൃത പ്രായപരിധി പാലിക്കേണ്ടതാണ്. CWSN കുട്ടികളുടെ കാറ്റഗറി തിരിച്ച് ഡാറ്റ, സ്‌കൂൾ/ബി.ആർ.സി, തലത്തിൽ പരിശോധിച്ച് ശരിയാണെന്ന് ഊ പ്പാക്കേണ്ടതാണ്.

ഓരോ കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റ എൻട്രി മൊഡ്യൂളിലെ ഐറ്റം നമ്പർ 4.3.1 ലെ whether facilities provided the students എന്ന ഇനത്തിൽ free text book, free uniform, free bye-cycle, free hostel, free escort, free mobile/tablet/computer എന്നിവ ലഭിച്ചിട്ടുണ്ടെങ്കിൽ അവയ്ക്കെല്ലാം () രേഖപ്പെടുത്തി യിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

. എല്ലാ സാങ്കേതിക സഹായങ്ങൾക്കും ബി.ആർ.സി., എം.ഐ.എസ്. കോ-ഓർഡിനേറ്ററുടെ സഹായം ലഭ്യമാണ്.

• 2023-24 ഡാറ്റ അപ്ഡേഷൻ 2023 ഡിസംബർ 31-ന് മുൻപ് പൂർത്തീകരിക്കേണ്ടതാണ്.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More