കേരള സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ അഡ്‌മിൻമാരും, സ്‌കൂളുകളും ചുവടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സർക്കുലർ

December 15, 2023 - By School Pathram Academy

62 ാം കേരള സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ അഡ്‌മിൻമാരും, സ്‌കൂളുകളും ചുവടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

ജില്ലാ അഡ്‌മിൻമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

1. അഡ്‌മിൻമാർ ഡിസംബർ 16 ന് ഒരു മണിക്ക് മുൻപായി സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ കുട്ടികളുടെ വിശദാംശങ്ങൾ ജില്ലാ ലോഗിനിൽ കൺഫേം ചെയ്യേണ്ടതാണ്.

2. ഇതിനായി ജില്ലാ ലോഗിനിലെ Result Confirm Status എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജിൽ സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ എല്ലാ കുട്ടികളും വന്നു എന്ന് ഉറപ്പാക്കിയ ശേഷം താഴെയായി ചെക്ക് ബോക്സ‌് ടിക്ക് ചെയ്‌ത്‌ Confirm കൊടുക്കുക.

3. കൺഫേം ചെയ്‌ത ജില്ലകളിലെ കുട്ടികളുടെ വിശദാംശങ്ങൾ സോഫ്റ്റ് വെയറിൽ എക്സ്പോർട്ട് ചെയ്തെടുക്കുന്നതിനാൽ പിന്നീട് മാറ്റം വരുത്താനാകില്ല.

സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ കുട്ടികളുടെ സ്‌കൂളുകൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

1 ulsavam.kite.kerala.gov.in എന്ന സൈറ്റിൽ മുകളിലായി Login ടാബിൽ നിന്നും School Login സെലക്ട് ചെയ്യുക.

2. ഇതിലെ സമ്പൂർണ്ണ ലോഗിൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ആ സ്കൂ‌ളിലെ കുട്ടികളുടെ ലിസ്റ്റ് അവിടെ കാണാനാകും.

4. ഈ പേജിൽ Edit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത്‌ കുട്ടികളുടെ ഫോട്ടോ നൽകിയിട്ടില്ലാത്തവർ ഫോട്ടോ അപ്‌പ്ലോഡ് ചെയ്യുക.

5. തുടർന്ന് Identification Certificate എന്ന കോളത്തിൽ നിന്നും Identification Certificate ഡൗൺലോഡ് ചെയ്യുക. ഇതിലെ എൻട്രികൾ പൂർത്തിയാക്കി പ്രിൻ്റ് എടുക്കാവുന്നതാണ്.

6. മുകളിൽ നൽകിയ നിർദ്ദേശങ്ങൾ ഡിസംബർ 18 മുതൽ ഡിസംബർ 22 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.

7. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് സാംസ്‌കാരിക സ്കോളർഷിപ്പിന് അർഹത നേടുന്ന വിദ്യാർത്ഥികളുടെ ബാങ്ക് വിശദാംശങ്ങളും, ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജും കലോത്സവം കഴിഞ്ഞതിനു ശേഷം അപ്‌പ്ലോഡ് Passbook എന്ന കോളത്തിലും Edit ബട്ടൺ ക്ലിക്ക് ചെയ്‌ത്‌ ചെയ്യേണ്ടതാണ്. കലോത്സവം കഴിഞ്ഞതിനു ശേഷം ഇതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.