2025 ലെ പൊതു അവധി ദിനങ്ങൾ 24. അവധി ദിനങ്ങളുടെ ലിസ്റ്റ്

October 11, 2024 - By School Pathram Academy

2025ൽ ആകെ പൊതു അവധി ദിനങ്ങൾ 24

സംസ്ഥാന സർക്കാർ 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 

 പ്രധാനപ്പെട്ട സർക്കാർ അവധി ദിനങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളിലാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 2025-ൽ ആകെ 24 പൊതു അവധി ദിനങ്ങളാണ് ഉള്ളത്. ഇതിൽ 18 എണ്ണവും പ്രവൃത്തി ദിനങ്ങളിലാണ്. ഈ ദിനങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി ആയിരിക്കും.

താഴെപ്പറയുന്ന അവധി ദിനങ്ങൾ എല്ലാം പ്രവർത്തി ദിവസങ്ങളാണ്.

മന്നം ജയന്തി, ശിവരാത്രി, റംസാൻ, വിഷു, മെയ്ദിനം, ബക്രിദ്, കർക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, അയ്യങ്കാളി ജയന്തി, ഓണം, മഹാനവമി, വിജയദശമി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ പ്രധാന അവധികളെല്ലാം പ്രവൃത്തി ദിവസങ്ങളിലാണ്.

എന്നാൽ ഞായറാഴ്ചയും ഉണ്ട് ചില അവധി ദിനങ്ങൾ.

റിപ്പബ്ലിക് ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണ ഗുരു സമാധി തുടങ്ങിയ അവധികൾ ഇത്തവണ ഞായറാഴ്ചയാണ്. 

അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ആവണി അവിട്ടം, വിശ്വകർമ ദിനം തുടങ്ങിയ നിയന്ത്രിത അവധി ദിനങ്ങൾ വ്യാഴം, ശനി, ബുധൻ ദിവസങ്ങളിലാണ്. 24 പൊതു അവധികളിൽ 14 എണ്ണം മാത്രമാണ് നെഗോഷ്യബിൾ ഇൻട്രിമെന്റ് ആക്ട് പ്രകാരമുള്ള അവധികൾ.

2024 26 അവധി ദിനങ്ങൾ ആണ് ഉണ്ടായിരുന്നത്.

 ഇതിൽ 20 അവധികളും പ്രവൃത്തി ദിനങ്ങളിലായിരുന്നു. മിക്ക അവധികളും പ്രവൃത്തി ദിനങ്ങളിൽ വരുന്നത് വിദ്യാലയങ്ങളുടെ ആകെ പഠന സമയത്തെ ബാധിക്കാതിരിക്കാൻ നടപടികൾ പിന്നീട് സ്വീകരിക്കാറാണ് സർക്കാർ പതിവ്.

2025 ലെ അവധി ദിനങ്ങളുടെ ലിസ്റ്റ് ഇനി പറയുന്നവയാണ് .

മന്നം ജയന്തി – ജനുവരി രണ്ട്, വ്യാഴം

മഹാശിവരാത്രി – ഫെബ്രുവരി 26, ബുധൻ

റംസാൻ – മാർച്ച് 31, തിങ്കൾ

വിഷു – ഏപ്രിൽ 14, തിങ്കൾ

പെസഹ വ്യാഴം – ഏപ്രിൽ 17

ദുഖ വെള്ളി – ഏപ്രിൽ 18

മെയ്ദിനം – മെയ് ഒന്ന്, വ്യാഴം

ബക്രിദ് – ജൂൺ ആറ്, വെള്ളി

കർക്കിടക വാവ്- ജൂലൈ 24, വ്യാഴം

സ്വാതന്ത്ര്യ ദിനം- ഓഗസ്റ്റ് 15, വെള്ളി

അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 25

ഒന്നാം ഓണം – സെപ്റ്റംബർ നാല്, വ്യാഴം

തിരുവോണം – സെപ്റ്റംബർ അഞ്ച്, വെള്ളി

മൂന്നാം ഓണം- സെപ്റ്റംബർ ആറ്, ശനി

മഹാനവമി – ഒക്ടോബർ ഒന്ന്, ബുധൻ

വിജയ ദശമി- ഒക്ടോബർ രണ്ട്, വ്യാഴം

ദീപാവലി – ഒക്ടോബർ 20, തിങ്കൾ

ക്രിസ്മസ് – ഡിസംബർ 25, വ്യാഴം

 

Category: IASNews