2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സമ്പൂർണ്ണ വിവരങ്ങൾ
2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ 03/03/2025 തിങ്കളാഴ്ച്ച ആരംഭിച്ച് 26/03/2025 ബുധനാഴ്ച അവസാനിക്കുന്നതാണ്. 14/01/2005-ലെ ജി.ഒ. (എം.എസ്) 200/2000 วน, 20.01.2007-01 1.. (0) 12/2007 1 ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് രീതിയിൽ മാത്രമാണ് പരീക്ഷ നടത്തുന്നത്. 2019-20 അധ്യയന വർഷം നിലവിൽ പരിഷ്ക്കരിച്ച ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സിലബസ് പ്രകാരം മാർച്ച് 2025-ൽ പത്താം തരത്തിൽ ആദ്യമായി പരീക്ഷയെഴുതുന്നവർ റഗുലർ ആയും, 2016-2017 മുതൽ 2019-2020 വരെയുളള അധ്യയന വർഷങ്ങളിൽ ആദ്യമായി പത്താംതരം പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തിൽ ഇനിയും വിജയിക്കാത്തവർക്കായി പഴയ സ്കീമിൽ പ്രൈവറ്റായും (PCO) 2019-20, 2020-21, 2021-22, 2022-23, 2023-24 അധ്യയന വർഷങ്ങളിൽ ആദ്യമായി പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തിൽ ഇനിയും ജയിക്കാത്തവർക്ക് പുതിയ സ്കീമിൽ പ്രൈവറ്റാനും (PCN) പരീക്ഷ നട ത്തുന്നതാണ്.
2017 മാർച്ചിന് മുമ്പ് പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എഴുതി തുടർ പഠനത്തിന് അർഹത നേടാവുന്നതാണ്.
l പരീക്ഷ സംബന്ധിച്ച വിവരങ്ങൾ
1. 2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മാധ്യമങ്ങളിൽ നടത്തപ്പെടുന്നു.
2. ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ എഴുത്തു പരീക്ഷയുടെയും തുടർ മൂല്യനിർണയത്തിൻ്റെയും സ്കോർ 80:20 ഇം, ഇൻഫർമേഷൻ ടെക്നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40.10 ഉം ആയിരിക്കും.
3. Go (5) ०.4610/2012/0…1.28.09.2012 പ്രകാരമുള്ള ഉത്തരവനുസരിച്ച് ഐ.റ്റി. വിഷയത്തിന് 50 സ്കോറിൻ്റെ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തു പരീക്ഷയിൽ നിന്നു മാറ്റി പ്രാക്ടിക്കൽ പരീക്ഷയോടൊപ്പം കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
3. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയുടെ തുടർമൂല്യനിർണയം, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ സ്കോർ ക്രമം 10:10:30 ആയിരിക്കും.
4. 80 സ്കോർ ഉള്ള വിഷയങ്ങൾക്ക് 2/2 മണിക്കൂറും, 40 സ്കോർ ഉള്ള വിഷയങ്ങൾക്ക് 1/2 മണിക്കൂറുമാണ് പരീക്ഷാ സമയം.
5. സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സ്കോർ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
6. ഗ്രേഡിംഗ് 9 പോയിൻ്റ് സ്കെയിലിൽ ആണ് നടപ്പിലാക്കുന്നത്.
പരീക്ഷയുടെ വിഷയങ്ങൾ, സ്കോർ, സമയം എന്നിവ താഴെ കാണും പ്രകാരമായിരിക്കും.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇