2025 ജൂൺ 30 ന് മെഡിസെപ്പ് പദ്ധതി അവസാനിക്കുകയാണ്. മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2025-ൽ പുതിയ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്

March 20, 2024 - By School Pathram Academy

പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം)

പ്രസിഡൻ്റ്/ജനറൽ സെക്രട്ടറി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ.പി.സി.സി. ഓഫീസ്, ശാസ്തമംഗലം തിരുവനന്തപുരം [email protected]

വിഷയം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2025-ൽ പുതിയ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം നടത്തുന്നത് -സംബന്ധിച്ച്

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 01.07.2022 മുതൽ സർക്കാർ ആരംഭിച്ച സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സ്ക്രീം മൂന്ന് വർഷം പൂർത്തിയാക്കി 2025 ജൂൺ 30 ന് അവസാനിക്കുകയാണ്. 2025 ജൂലൈ മുതൽ പദ്ധതി തുടരേണ്ടതുണ്ടോ, അതിലെ അംഗത്വം, പ്രീമിയം നിരക്ക്, അലോപതി കൂടാതെ മറ്റു ചികിത്സാ സമ്പ്രദായങ്ങൾ ഉൾപ്പെടുത്തുന്നത്, ജീവനക്കാർക്കും പെൻഷൻകാർക്കും പ്രത്യേകം പ്രീമിയം തുക. co payment രീതി അവലംബിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാരുടെയും പെൻഷൻകാരുടേയും സംഘടനകളുമായി ചർച്ച നടത്തുന്നതിലേക്ക് തീരുമാനിച്ചിട്ടുണ്ട്. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 02/04/2024 –  തീയതി രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ വച്ച് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഒരു യോഗം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. മേൽ യോഗത്തിൽ പങ്കെടുത്ത് താങ്കളുടെ സംഘടനയുടെ അഭിപ്രായങ്ങൾ അറിയിക്കുവാൻ താൽപര്യപ്പെടുന്നു. ഒരു സംഘടനയെ പ്രതിനിധീകരിച്ച് രണ്ട് അംഗങ്ങൾ വീതമുള്ള ക്രമീകരണമാണ് നടത്തിയിരിക്കുന്നത് എന്ന വിവരവും അറിയിക്കുന്നു. ഉള്ളടക്കം ചെയ്തിരിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് ചർച്ചയിൽ പങ്കെടുക്കുന്ന അവസരത്തിൽ ലഭ്യമാക്കേണ്ടതാ ണെന്നും അറി‌യിക്കുന്നു.

 

സെക്ഷൻ ഓഫീസർ

വിശ്വസ്തതയോടെ, വി. അജയകുമാർ അഡീഷണൽ സെക്രട്ടറി (ധനകാര്യം) ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കു വേണ്ടി