2024-25 വർഷത്തെ ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ
സർക്കാർ വിദ്യാലയങ്ങളിലെ 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ശ്രദ്ധ. 2024-25 വർഷത്തെ ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1. 7. 8 ക്ലാസ്സുകളിലെ വാർഷിക പരീക്ഷയുടെ റിസൾട്ടിൻ്റെ അടിസ്ഥാനത്തിൽ പദ്ധതിക്കു വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുക്കേണ്ടതാണ്.
2. ക്ലാസ്സ് അധ്യയന സമയത്തിനു പുറമേ ഒരു മണിക്കൂർ അധിക സമയം കണ്ടെത്തി പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ക്ലാസ് നൽകേണ്ടതാണ്. 150 മണിക്കൂർ എങ്കിലും ഈ പദ്ധതിക്കുവേണ്ടി വിനിയോഗിക്കണം.
3. പദ്ധതി ജൂലൈ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് നടപ്പിലാക്കേണ്ടത്. നിലവിലെ മൊഡ്യൂൾ തന്നെയാണ് പിൻതുടരേണ്ടത്.
4. പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി പ്രധാനാദ്ധ്യാപകൻ ടൈംടേബിൾ രൂപപ്പെടുത്തേണ്ടതും എസ്.ആർ.ജി. യോഗം ചേർന്ന് സ്കൂൾതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുമാണ്.
5. പി.റ്റി.എ. യോഗങ്ങൾകൂടി പ്രസ്തുത പദ്ധതി നടത്തിപ്പിനെക്കുറിച്ച് അവബോധം നൽകേണ്ടതാണ്. പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം ഓരോ ടേമിലും ചേർന്ന് കുട്ടികളുടെ പഠന പുരോഗതി സംബന്ധിച്ച വിവരങ്ങൾ കൈമാറേണ്ടതാണ്.
6. കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർത്തിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള പ്രഫോർമയിൽ തയ്യാറാക്കേണ്ടതാണ്. ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നും ശേഖരിച്ച് ജൂൺ 25 നകം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് അയച്ചുതരേണ്ടതാണ്. ടി ലിസ്റ്റ് Excel sheet ൽ കൂടി തയ്യാറാക്കി ഈ കാര്യാലയത്തിലെ ക്യൂ.ഐ.പി. വിഭാഗത്തിലേക്ക് ലഭ്യമാക്കേണ്ടതാണ്.
7. ഈ പദ്ധതിക്കു വേണ്ടി അനുവദിക്കുന്ന തുകയുടെ 50% ലഘു ഭഷണത്തിനും 50% പഠനസാമഗ്രികൾക്കുവേണ്ടിയും വിനിയോഗിക്കണം.
8. അദ്ധ്യാപകർ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തൽ രേഖ സൂക്ഷിക്കേണ്ടതും ആയത് മോണിറ്ററിംഗ് ടീമിനു മുന്നിൽ അവതരിപ്പിക്കേണ്ടതുമാണ്.
9. ശ്രദ്ധ പദ്ധതിയിലൂടെയുള്ള കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ, സംസ്ഥാനതലങ്ങളിൽ നിന്നും നിരീക്ഷണ സമിതിയുടെ സന്ദർശനം നടത്തേണ്ടതാണ്.
10. ജില്ലാ, സംസ്ഥാനതല നിരീക്ഷണത്തിനുശേഷം അവലോകന യോഗങ്ങൾ നടത്തേണ്ടതാണ്.
11 ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ചെയർമാനും, ഡയറ്റ് പ്രൻസിപ്പാൾ കൺവീനറും, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.
12. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ബന്ധപ്പെട്ട പ്രധമാധ്യാപകരുടെ യോഗം ചേർന്ന് നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.
13. ഓരോ ടേമിലും ജില്ലയിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് ഡയറ്റുകളുടെ നേത്യത്വത്തിൽ തയ്യാറാക്കേണ്ടതും ജില്ലാ അവതരിപ്പിക്കേണ്ടതുമാണ്. മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ
14. പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള ഫണ്ട് കുട്ടികളുടെ ലിസ്റ്റ് ലഭ്യമാകുന്ന മുറയ്ക്ക് നൽകുന്നതാണ്.
15. സ്കൂളുകൾക്ക് അനുവദിക്കുന്ന തുക ടി പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണ്.