2023 അന്താരാഷ്ട്ര മില്ലറ്റ് വർഷം . മില്ലെറ്റുകള്‍ക്ക് വന്‍ സ്വീകാര്യത;എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
മില്ലെറ്റുകള്‍ക്ക് വന്‍ സ്വീകാര്യത; വിലയും കുത്തനെ മേലോട്ട്
ഈ മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു
ഒരു കാലത്ത് ‘നാടന്‍’ ഭക്ഷണമായി കണക്കാക്കിയിരുന്ന മില്ലറ്റെുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ന് ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്. അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് റാഗി, ജോവര്‍ തുടങ്ങി വിവിധയിനം മില്ലറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40 ശതമാനം മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.
ഈ മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മില്ലെറ്റിന്റെ പരമ്പരാഗത ഉപയോഗ രീതികള്‍ക്കപ്പുറം ആളുകള്‍ക്കിടയില്‍ മില്ലെറ്റ് ഉപയോഗിച്ചുള്ള പാസ്ത, നൂഡില്‍സ്, ലഘുഭക്ഷണങ്ങള്‍, പ്രഭാതഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതോടെ മില്ലെറ്റിന്റെ ഡിമാന്‍ഡ് ഉയരുകയും മില്ലെറ്റ് വ്യവസായ മേഖല മെച്ചപ്പെടുകയും ചെയ്തു.
കാലാവസ്ഥ വില്ലനാകുന്നു
മില്ലെറ്റ് വളരുന്ന പ്രദേശങ്ങളിലെ അസ്ഥിരമായ കാലാവസ്ഥ മില്ലറ്റെ് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ജോവര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ അധിക മഴയും മില്ലെറ്റ് വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്.
ഗോതമ്പ് പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് മില്ലെറ്റുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള ജോവറും റാഗിയും ഗോതമ്പിനെ അപേക്ഷിച്ച് യഥാക്രമം 150 ശതമാനവും 45 ശതമാനവും കൂടുതല്‍ വിലയുള്ളവയാണ്. ഇന്ത്യയുടെ മില്ലെറ്റ് കയറ്റുമതി 2022-23 കാലയളവില്‍ 610 കോടി രൂപയായിരുന്നു (7.54 കോടി യു.എസ് ഡോളര്‍).