2023 ജൂൺ 7 (ബുധനാഴ്ച) ആണ് 2023-24 അധ്യായന വർഷത്തെ 6th Working Day ആയി കണക്കാക്കുന്നത്.UID Invalid ആയി കാണിക്കുന്ന കുട്ടികളെ എണ്ണത്തിൽ പരിഗണിക്കുന്നതല്ല. അതിനാൽ അത് Update ചെയ്യുമ്പോൾ ശ്രദ്ധിക്കുക

June 06, 2023 - By School Pathram Academy

സമ്പൂർണയിൽ ചെയ്യേണ്ടത്

 

2023 ജൂൺ 7 (ബുധനാഴ്ച) ആണ് 2023-24 അധ്യായന വർഷത്തെ 6th Working Day ആയി കണക്കാക്കുന്നത്.

സമ്പൂർണയിൽ Login ചെയ്താൽ വരുന്ന വിൻഡോയിൽ Sixth Working Day എന്ന് കാണാം.

അതിൽ ക്ലിക്ക് ചെയ്താൽ ആദ്യം സ്‌കൂൾ പ്രൊഫൈൽ Proforma I ൽ Update ചെയ്യണം (ഒരു തവണ മാത്രം). ശേഷം 

Proforma II ൽ ക്ലിക്ക് ചെയ്താൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് 2023-24 അധ്യായന വർഷത്തെ Strength വിവിധ പട്ടികകളായി കാണാൻ സാധിക്കും.

1. Total Strength (SC, ST, OBC, Other Minority, OBC, APL, BPL)

2. Medium തിരിച്ച് (Malayalam, English, Tamil, Kannada)

3. ഭാഷാ കണക്ക് (Sanskrit, Arabic, Urdu) (for 5 to 10 Classes)

4. Additional Language (for LP Section only)

ഓരോ പട്ടികയും ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതാത് കുട്ടികളുടെ വിവരങ്ങള്‍ ഒത്തുനോക്കി ശരിയാക്കുക.

 

(സമ്പൂർണയിൽ കുട്ടിയുടെ വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടും Sixth Working Day ലിങ്കിൽ Proforma II മെനുവിലെ പട്ടികയിലെ കണക്കിൽ മാറ്റം കാണിക്കുന്നില്ല എങ്കിൽ അതാത് പട്ടികയുടെ താഴെ കാണുന്ന Click Here to Synchronize….. എന്നതിൽ ഒരു  തവണ ക്ലിക്ക് ചെയ്യുക. അതോടെ അത് അപ്ഡേറ്റ് ചെയ്തു വരുന്നതാണ്.)

എല്ലാം കൃത്യമാണെങ്കില്‍ മാത്രമേ പ്രധാനധ്യാപകൻ/പ്രധാനധ്യാപിക Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യാവൂ. 

(Declaration ബോക്സില്‍ ടിക് ചെയ്ത് Confirm ബട്ടണിൽ ക്ലിക്ക് ചെയ്യുന്നത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക തന്നെയായിരിക്കണം എന്നത് നിർബന്ധമാണ്.)

 

  എല്ലാ പട്ടികകളും  Confirm ചെയ്ത ശേഷം Print Proforma എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് പ്രധാനധ്യാപകൻ/പ്രധാനധ്യാപിക ഒപ്പും സീലും വെച്ച് അതിന്റെ ഒറിജിനല്‍ കോപ്പി പ്രൈമറി സ്കൂളുകള്‍ AEO ഓഫീസിലും, ഹൈസ്കൂളുകള്‍ DEO ഓഫീസിലും അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് പിന്നീട് എത്തിക്കേണ്ടതാണ്

Addition Language (For LP Section) :

 

1 മുതൽ 4 വരെ ക്ലാസ്സുകളിൽ അറബിക് പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സമ്പൂർണയിൽ നൽകിയതിൽ Additional Language എന്നതിൽ ‘Arabic’ എന്ന് നിർബന്ധമായും നൽകിയിട്ടുണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. ഇല്ലെങ്കിൽ ആ കുട്ടിയെ Select ചെയ്ത് കുട്ടിയുടെ പൂർണവിവരങ്ങൾ കാണുന്ന വിൻഡോയിൽ മുകളിലുള്ള Edit എന്നതിൽ ക്ലിക്ക് ചെയ്ത് Additional Language എന്നതിന് നേരെ ‘Arabic’ എന്ന് സെലക്ട് ചെയ്ത് ഏറ്റവും താഴെയുള്ള Update എന്നതിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ Additional Language എന്നതിന് നേരെ Not Applicable എന്നും, First Language എന്നതിന് നേരെ കുട്ടി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത ഭാഷയും ആണ് നൽകേണ്ടത്.

 

(ഈ രീതിയിൽ നൽകുമ്പോഴാണ് തസ്തിക നിർണയത്തിൽ അതാത് ഭാഷയുടെ കൃത്യമായ കണക്ക് വരികയുള്ളൂ.) 

UID Validation (For LP,UP,HS) :

UID Invalid ആയി കാണിക്കുന്ന കുട്ടികളെ എണ്ണത്തിൽ പരിഗണിക്കുന്നതല്ല. അതിനാൽ അത് Update ചെയ്യാൻ ശ്രദ്ധിക്കണം.

സമ്പൂർണ്ണയിലെ രേഖപ്പെടുത്തലുകൾ UID യുമായി ഒത്തുനോക്കി തിരുത്തലുകൾ ഉണ്ടെങ്കിൽ സമ്പൂർണ്ണയിൽ തിരുത്തൽ വരുത്താവുന്നതാണ്.     

വിദ്യാർത്ഥികളുടെ വിവരങ്ങളിൽ പേര് (സ്പേസ്, ഇനീഷ്യൽ, ഡോട്ട് തുടങ്ങിയവ), ജനന തിയ്യതി, ജെൻഡർ എന്നിവയിലുള്ള വ്യത്യാസം മൂലമാകാം UID Invalid ആയി കാണിക്കുന്നത്. അതിനാൽ അത് വിദ്യാർത്ഥികളുടെ ആധാർ കാർഡ് ഒത്തുനോക്കി Update ചെയ്യാൻ ശ്രദ്ധിക്കണം.

 

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More