സർ, മാഷ്, ടീച്ചർ വിളി തുടരാം…

August 02, 2023 - By School Pathram Academy

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും. 19ന്‌ പ്രധാന പിഎസ്‌സി പരീക്ഷയുള്ളതിനാലാണ്‌ ഈ ക്രമീകരണം. പ്ലസ്‌ വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ്‌ തലത്തിലാണ്‌ പരീക്ഷ സംഘടിപ്പിക്കുക. 25ന്‌ ഓണാഘോഷത്തിനുശേഷം സ്‌കൂൾ അടയ്‌ക്കും. അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ സ്‌കൂൾ തുറക്കും.

സർ, മാഷ്, ടീച്ചർ വിളി തുടരാം

അധ്യാപകരെ കുട്ടികൾ മാഷ്‌, സർ, ടീച്ചർ എന്ന്‌ വിളിക്കുന്നതിന്‌ പകരം ലിംഗ സമത്വം പാലിച്ച്‌ ഏകീകൃത പേര്‌ ഏർപ്പെടുത്തണമെന്ന ബാലാവകാശ കമീഷൻ നിർദേശം നടപ്പാക്കരുതെന്ന്‌ ക്യുഐപി യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. സർ, മാഷ്‌, ടീച്ചർ എന്ന്‌ അധ്യാപകരെ വിളിക്കുന്നത്‌ കാലങ്ങളായി തുടർന്നുവരുന്നതാണ്‌. ഏതെങ്കിലും അധ്യാപകൻ എന്നെ മാഷ്‌ എന്ന്‌ വിളിക്കരുത്‌ സർ എന്ന്‌ വിളിക്കണമെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടികൾ അവർ ജീവിക്കുന്ന പശ്‌ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വിളിക്കുന്ന ശൈലി മാറ്റേണ്ടെന്നാണ്‌ യോഗം ഏകകണ്‌ഠമായി ശുപാർശ ചെയ്‌തത്‌.

ദിവസവേതനത്തിന്‌ നിയമിക്കപ്പെട്ട അധ്യാപകർക്ക്‌ അതത്‌ സമയം വേതനം ഉറപ്പാക്കുക, പാഠപുസ്‌തക വിതരണത്തിൽ വിരമിച്ച അധ്യാപകർക്കുള്ള ബാധ്യതാ പ്രശ്‌നം പരിഹരിക്കുക എന്നടക്കമുള്ള നിർദേശങ്ങളും യോഗം ശുപാർശ ചെയ്‌തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാജഹാൻ അധ്യക്ഷനായി.  അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Category: News

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More