പുതുമയാർന്ന 22 വായന ദിന പ്രവർത്തനങ്ങൾ
- വ്യത്യസ്തതയുള്ള വായന ദിന പ്രവർത്തനങ്ങൾ
1.കാവ്യകേളി– പുസ്തക സഹായത്തോടെ കാവ്യകേളി നടത്തല്‍
2.കഥാകഥനം– വായിച്ച കഥകള്‍ ശ്രവണമധുരമായി അവതരിപ്പിക്കല്‍
3.മാറ്റാം മറിക്കാം– കഥയെ കവിതയാക്കാം, നാടകമാക്കാം,കഥാപ്രസംഗമാക്കാം,തിരക്കഥയാക്കാം കവിതയെ തിരിച്ചും
4.കഥ ചിത്രീകരിക്കാം–കഥ ചിത്രരൂപത്തിലാക്കല്‍
5.കഥാ പൂരണം,കവിതാ പൂരണം– ചില ഭാഗങ്ങളുടെ തുടര്‍ച്ച യെഴുതല്‍
6.വായനാസംഗ്രഹം– വായിച്ചതിന്റെ സംഗ്രഹം എഴുതി അവതരിപ്പിക്കല്‍
7.ആശയവിപുലനം– വായിച്ച രചനയിലെ ചില വരികള്‍ വിപുലനം നടത്തി വിശദമാക്കല്‍
8.കഥയില്‍ പുതിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തല്‍
9.മറ്റുഭാഷകളിലെ കഥ കവിത തര്‍ജ്ജമചെയ്തുനോക്കല്‍ (ഹിന്ദി,ഇംഗ്ലീഷ്,അറബിക്,സംസ്കൃതം,ഉറുദു)
10.സമാനകഥ,കവിത കണ്ടെത്തല്‍കളി
11.കഥക്കും കവിതക്കും ആസ്വാദനക്കുറിപ്പ് തയ്യറാക്കല്‍
12.തലക്കെട്ടുമാറ്റിനോക്കല്‍–വായിച്ച കഥയുടേയോ കവിതയുടേയോ തലക്കെട്ടുമാറ്റിനോക്കല്‍
13.പത്രക്വിസ്സ് –പത്രം വായിച്ച് അതില്‍ നിന്നും ക്വിസ്സ് നടത്തല്‍
14.പത്രവാര്‍ത്ത– സംവാദം –വിവിധ പത്രങ്ങളുടെ ആദ്യപേജ് താരതമ്യം
15.വായനാനാടകം– റേഡിയോ നാടകം പോല ശബ്ദനാടകങ്ങള്‍ (നാടകം വായിച്ചവതരിപ്പിക്കല്‍)
16.പുസ്തകപപേരുകളി– ഒരേ അക്ഷരത്തില്‍ പേരു തുടങ്ങുന്ന പുസ്തകങ്ങള്‍ എത്ര പറയാം? അക്ഷരം പറയുമ്പോള്‍ ആ അക്ഷരത്തില്‍ പേര് തുടങ്ങുന്ന പുസ്തകപ്പര് പറയല്‍ ഉദാഹരണം– ക –കയര്‍, കന്നിക്കൊയ്ത്ത്, കവിയുടെ കാല്പാടുകള്‍
17.പുസ്തകം എഴുത്തുകാരന്‍– ഒരാള്‍ പുസ്തകപ്പേരു പറയണം മറ്റേയാള്‍ എഴുതിയ ആളുടെ പേരും
18.പുസ്തകത്തില്‍ വാക്ക്/വാക്യം,/ കണ്ടെത്തല്‍കളി
19.വായനാപോലീസ് കളി – ഒരാള്‍ പുസ്തകത്തിലെ ഒരാശയം പറയുന്നു .മറ്റേയാള്‍ ആ ആശയം ഏത് പേജിലാണെന്ന് കണ്ടെത്തണം
20.പുസ്തകക്വിസ്സ്– പുസ്തകത്തില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കാം .വായനക്കാരന്‍ ഉത്തരം കണ്ടെത്തിപ്പറയണം
21.പോസ്റ്റര്‍ നിര്‍മ്മാണം– ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍
22.പുസ്തക ഡയറി– പുസ്തകം വായിച്ചതിന്റെ അനുഭവം ഡയറിയില്‍ കുറിക്കല്‍