TC നിർബന്ധമില്ല;വയസ്സ് അടിസ്ഥാനത്തിലും,പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം :- പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങി
പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9
ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകിയും അംഗീകാ രമില്ലാത്ത സ്കൂളുകൾക്കെതിരെയുള്ള നടപടി സംബന്ധിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ (ജി) വകുപ്പ്
സ.ഉ.(സാധാ) നം.3266/2023 GEDN
തീയതി,തിരുവനന്തപുരം, 05-06-2023
പരാമർശം:-
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
24.04.2023
ഡി.ജി.ഇ/5907/2023 എച്ച് 1 നമ്പർ കത്ത്
- ഉത്തരവ്
സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം മുൻവർഷത്തെപ്പോലെ സാധ്യമാക്കണമെന്നും, സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കുന്നതു സംബന്ധിച്ച നിർദ്ദേശം നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാമർശപ്രകാരം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ
1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2023-24 അധ്യയന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകിയും, കൂടാതെ അടിസ്ഥാന സൗകര്യമില്ലാത്തതും, നിശ്ചിത യോഗ്യത ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിയ്ക്കുന്നതുമായ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കുവാൻ പുറപ്പെടുവിയ്ക്കുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദ്ദേശം നൽകിക്കൊണ്ടും ഉത്തരവ്ഗവർണറുടെ ഉത്തരവിൻ പ്രകാരം
റജിലാ ബീവി.എസ് ഡെപ്യൂട്ടിസെക്രട്ടറി
പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും (പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന)