സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (CTET) അപേക്ഷിക്കാം
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (CTET) അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 16-ാമത് കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയുടെ (C-TET) രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു .
കേന്ദ്രസർക്കാരിന്‍റെ സ്കൂളുകളിൽ I മുതൽ VIII വരെയുള്ള ക്ലാസുകളിൽ അധ്യാപകരാകാൻ ജയിച്ചിരിക്കേണ്ട യോഗ്യതാ പരീക്ഷയാണിത്.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ, സെൻട്രൽ ടിബറ്റൻ സ്കൂളുകൾ തുടങ്ങിയവയിലെ നിയമനങ്ങൾക്കാണ് മുഖ്യമായും സി-ടെറ്റ് ബാധകം.
ഈ പരീക്ഷായോഗ്യത അംഗീകരിക്കുന്ന സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്കും സി-ടെറ്റ് ബാധകമാകും.
I മുതൽ V വരെയുള്ള ക്ലാസുകളിൽ (പ്രൈമറി സ്റ്റേജ്) അധ്യാപകരാകാൻ വേണ്ടവർക്കുള്ള പേപ്പർ I ഉം VI മുതൽ VIII വരെ ക്ലാസുകളിൽ (എലമെന്ററി സ്റ്റേജ്) അധ്യാപകരാകാൻ വേണ്ടവർക്കുള്ള പേപ്പർ II ഉം ഉൾപ്പെടുന്നതാണ് സി-ടെറ്റ്.
എൻ.സി.ടി.ഇ., വിവിധ ഏജൻസികൾ എന്നിവയുടെ റിക്രൂട്ട്മെൻ്റ് ചട്ടങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസയോഗ്യത അപേക്ഷകർക്ക് വേണം.
ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് *ഒരു പേപ്പർ എഴുതാൻ 1000 രൂപയും രണ്ട് പേപ്പറുകളുമെഴുതാൻ 1,200 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഇത് യഥാക്രമം 500 രൂപയും 600 രൂപയുമാണ്.
ഡിസംബർ, ജനുവരി മാസങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. പരീക്ഷയുടെ കൃത്യമായ തീയതി അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തും.
2022 നവംബർ 24 ആണ് അപേക്ഷ നൽകുവാനുള്ള അവസാനതീയതി.