1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14ാം തിയതി മുതലാണ് ആരംഭിക്കുന്നത്.കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ വൈകിട്ട് …

February 08, 2022 - By School Pathram Academy

തിരുവനന്തപുരം: 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നടന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14ാം തിയതി മുതലാണ് ആരംഭിക്കുന്നത്.കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ വൈകിട്ട് വരെയാക്കാനാണ് ആലോചന.ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇപ്പോള്‍ ക്ലാസ്.ഇത് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.സംസ്ഥാനത്തെ 10,11,12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച വീണ്ടും തുറന്നു. ഇവര്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്.ക്ലാസുകള്‍ വൈകുന്നേരം വരെ ആക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കും