ഹൈദ്രാബാദ് യാത്ര ഭാഗം – 2
എത്ര ശ്രമിച്ചാലും കണ്ടുതീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ചകളുടെ കൂടാരമാണ് ഹൈദരാബാദ്. കണ്ടു തീര്‍ത്തതിലുമധികം ഇനിയും കാണുവാന്‍ ബാക്കിയായ കാഴ്ചകളാണ് ഈ നഗരത്തെ എന്നും നിലനിര്‍ത്തുന്നത്. ഓരോരോ കാരണങ്ങളാല്‍ വീണ്ടും വീണ്ടും സഞ്ചാരികളെ മടക്കി വിളിച്ച്, പിന്നെയും കാഴ്ചകള്‍ ബാക്കിയാക്കുന്ന നഗരത്തെ എങ്ങനെയാണ് ഇഷ്ടപ്പെടാണ്ടിരിക്കുക. ഹൈദരാബാദെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ഹൈദരാബാദ് ബിരിയാണി മുതല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോയായ റാമോജി ഫിലിം സിറ്റി വരെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ഹൈദരാബാദ് വിശേഷങ്ങള്‍. ഇതാ നിസാമിന്റെയും മുത്തിന്‍റെയും നഗരമായ ഹൈദ്രാബാദിന്റെ അറിയപ്പെടാത്ത വിശേഷങ്ങളിലേക്ക്!!