സർക്കാർ അറിയിപ്പുകൾ

September 29, 2024 - By School Pathram Academy

സർക്കാർ അറിയിപ്പുകൾ

 റവന്യൂ ജില്ലാ കായിക മേള-ലോഗോ ക്ഷണിച്ചു

 

2024 ഒക്ടോബ൪ 21,22,23 തീയതികളിൽ കോതമംഗലം എം.എ. കോളേജിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ കായികമേളയ്ക്കായി ജില്ലയിലെ എല്ലാ ഗവ.എയ്ഡഡ്/സ്കൂൾ വിദ്യാ൪ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചു. വിശദ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddeernakulam.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ലോഗോ തയാറാക്കി ഒക്ടോബ൪ മൂന്ന് വൈകിട്ട് അഞ്ചിന് മു൯പ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. 

 

സ്പോട്ട് അഡ്മിഷൻ

 

രാജാക്കാട് ഗവ ഐ.ടി.ഐ യിലെഎൻ.സി.വി.റ്റി കോഴ്സുകളായ വെൽഡർ, പ്ലംബർ എന്നീ ഏകവസ്തര ട്രേഡുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും ആയവയുടെ പകർപ്പുകൾ, നാല് ഫോട്ടോ, അപേക്ഷ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം സെപ്തംബർ 30വരെ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04868241813, 9895707399, 8547572772, 8593094385.

 

പട്ടികജാതി വിദ്യാ൪ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം 

 

പട്ടികജാതി വിദ്യാ൪ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /വിഎച്ച്എസ്ഇ പഠനം പൂ൪ത്തിയാക്കിയ പട്ടികജാതി വിദ്യാ൪ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വ൪ഷത്തെ മെഡിക്കൽ എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനം ധനസഹായ പദ്ധതിയിലേയ്ക്ക് പട്ടികജാതി വിദ്യാ൪ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷക൪ 2023-24-ൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും മേൽ വിഷയങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ എ2-ഗ്രേഡിൽ കുറയാത്ത മാ൪ക്കുള്ള സിബിഎസ്ഇ വിദ്യാ൪ഥികൾക്കും എ- ഗ്രേഡിൽ കുറയാത്ത മാ൪ക്കുള്ള ഐസിഎസ്ഇ വിദ്യാ൪ഥികൾക്കും കുടുംബ വാര്ഷിക വരുമാനം 6,00,000/- രൂപയിൽ കവിയാത്തവരും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ , ബ്രില്ല്യന്റ്, ടൈം, ആകാശ് ഇ൯സ്റ്റിറ്റ്യൂട്ട്, ACE, എക്സലന്റ്, സഫയ൪ അല൯ കരിയ൪, സ്റ്റാ൪ മൗണ്ട്, പിന്നാക്കിൾ, മാസ്റ്റ൪ ബേഡ്, ടാ൯ഡം എന്നി സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവരുമായിരിക്കണം. പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും വിഷ൯ പ്ലസ് പദ്ധതിയിൽ പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജാതി, വരുമാന സ൪ട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി, പ്ലസ് ടു സ൪ട്ടിഫിക്കറ്റുകൾ, സ്ഥാപനത്തിൽ ഫീസ് അടച്ച രസീത്, സ്ഥാപനത്തിൽ നിന്നുളള സ൪ട്ടിഫിക്കറ്റ്, പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഈ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപ്രതം, ബാങ്ക് പാസ്റ്റ് ബുക്ക് കോപ്പി എന്നിവ സഹിതം ഒക്ടോബ൪ 15 ന് മു൯പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക (എറണാകുളം സിവിൽ സ്റ്റേഷ൯ മൂന്നാം നില) ഫോൺ. 0484 -2422256. 

 

മോട്ടോ൪ വാഹന വകുപ്പ് മെഗാ അദാലത്ത് 

 

വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോ൪ വാഹന വകുപ്പും ഇ-ചെല്ലാ൯ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടക്കാ൯ സാധിക്കാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷ൯ നടപടികൾക്ക് ശുപാ൪ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുട൪ നടപടികളിൽ നിന്നും ഒഴിവാകുവാനും കൊച്ചി സിറ്റി പോലീസും മോട്ടോ൪ വാഹന വകുപ്പും (എ൯ഫോഴ്സ്മെന്റ് വിഭാഗം) ചേ൪ന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. കൊച്ചി സിറ്റി പോലീസ് ഇടപ്പള്ളി ട്രാഫിക് എ൯ഫോഴ്സ്മെന്റ് യൂണിറ്റിൽ സെപ്തംബ൪ 30, ഒക്ടോബ൪ 1, 2 തീയതികളിലാണ് അദാലത്ത്. അദാലത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇടപ്പള്ളി ട്രാഫിക് എ൯ഫോഴ്സ്മെന്റ് യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ട് പിഴ ഒടുക്കാം. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0484-2344852, 0484-2394218(പോലീസ്)എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

 

യൂത്ത് ഹോസ്റ്റൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം

 

ഗവണ്മെന്റ് യൂത്ത് ഹോസ്റ്റൽ മാനേജർമാരെ നിയമിക്കുന്നത് സംബന്ധിച്ചു കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിൽ നിന്നും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ കൊച്ചി യൂത്ത് ഹോസ്റ്റൽ മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 

അപേക്ഷകർ 32 നും 65 നും ഇടയിൽ പ്രായമുള്ളവരും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവരുമാകണം.ഹോട്ടൽ മാനേജ്‌മന്റ്,MBA,യൂത്ത് ഡവലപ്മെന്റ്,LSW,MSW ബിരുദധാരികൾക്കും,വിമുക്ത ഭടന്മാർക്കും,പ്രാദേശിക അപേക്ഷകർക്കും മുൻഗണ നൽകുന്നതാണ്.

 

യൂത്ത് ഹോസ്റ്റൽ മാനേജർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപെടുന്നവർക്ക് മാസം 12000/- ശമ്പളവും യൂത്ത് ഹോസ്റ്റൽ സമുച്ചയത്തിൽ താമസ സൗകര്യവും ലഭിക്കുന്നതാണ്.ആദ്യം മൂന്ന് വർഷ കാലയളവിലേക്കും പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ 65 വയസ്സ് വരെയും സേവനം അനുഷ്ഠിക്കാവുന്നതുമാണ്.താല്പര്യമുള്ളവർ നിർദിഷ്ട പ്രൊഫോർമ പൂരിപ്പിചു ആവശ്യമായ രേഖകൾ സഹിതം ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ,നെഹ്‌റു യുവ കേന്ദ്ര,കൊച്ചി അല്ലെങ്കിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ,കൊച്ചി മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

 

ശുചീകരണപരിപാടി

 

സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ ഭാഗമായി കടമക്കുടി പഞ്ചായത്തും എറണാകുളം നെഹ്‌റുയുവകേന്ദ്ര, എൻ. എസ്.എസ് യൂണിറ്റ്, സെന്റ് പോൾസ് കോളേജ് എന്നിവ൪ സംയുക്തമായി കടമക്കുടി ടൂറിസ്റ്റ്കേന്ദ്രത്തിൽ ശുചീകരണപരിപാടി സംഘടിപ്പിച്ചു. എറണാകുളം നെഹ്‌റുയുവകേന്ദ്രപ്രതിനിധികൾ, സെന്റ്. പോൾസ് കോളേജ് എൻ. എസ്.എസ്. വൊളന്റിയർമാർ തുടങ്ങിയവ൪ പങ്കെടുത്തു.

Category: IASNews