സ്വാതന്ത്ര്യ ദിന ക്വിസ് Part II

August 10, 2022 - By School Pathram Academy

ഇന്ത്യൻ സ്വാതന്ത്ര സമരമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബ്രിട്ടീഷുകാർ നൽകിയ പേരെന്ത്?

ശിപായി ലഹള

‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?

ബാലഗംഗാധരതിലക്

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?

ക്ലമന്റ് ആറ്റ്ലി

ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി?

വള്ളത്തോൾ നാരായണമേനോൻ

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?

സുഭാഷ് ചന്ദ്ര ബോസ്

1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?

രവീന്ദ്രനാഥടാഗോർ

ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?

രാം സിഗ് ഠാക്കൂർ

ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?

ജയപ്രകാശ് നാരായണൻ

ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?

അരുണ ആസഫലി

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?

1942 ആഗസ്ത് 9

ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?

ചൗരി ചൗരാ സംഭവം

ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?

ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധത്തിന്റെ പേര്?

പ്ലാസി യുദ്ധം (1757)

കിറ്റിന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (ഡു ഓർ ഡൈ)

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?

കമന്റ് ആറ്റ്ലി

കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?

1942 ആഗസ്റ്റ് 8

ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക

വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?

അംശി നാരായണപിള്ള

ക്വിറ്റ് ഇന്ത്യ സമര കാലത്തെ വൈസ്രോയി ആരായിരുന്നു?

ലിൻലിത്ഗോ പ്രഭു

ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?

ലിൻലിത്ഗോ പ്രഭു

ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

മൗലാനാ അബ്ദുൽ കലാം ആസാദ്

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്?

ക്വിറ്റിന്ത്യാ സമരം

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു?

ദണ്ഡി കടപ്പുറം (ഗുജറാത്ത്)

“വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയത് അര്?

നരസിംഹ മേത്ത

റൗലറ്റ് ആക്ട് പാസാക്കിയ വർഷം?

1919

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?

ജനറൽ ഡയർ

കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?

ഈസ്റ്റിന്ത്യാ കമ്പനി

ബംഗാൾ വിഭജനം നടന്ന വർഷം?

1905

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്?

അമൃതസർ (1919 ഏപ്രിൽ 13)

ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജ

കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്?

വേലുത്തമ്പി ദളവ

ജനഗണമന ആദ്യമായി ആലപിച്ചത് എന്നാണ്?

1911 ഡിസംബർ 27 ന് (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ)

ക്വി റ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ

ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട് നിന്നും രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധീകരണം ഏതാണ്?

സ്വതന്ത്രഭാരതം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?

ചേറ്റൂർ ശങ്കരൻ നായർ

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്

മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്?

വാഗൺട്രാജഡി

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?

140 മിനിറ്റ്

ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?

ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)

 

ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?

ഹരിജൻ (ഗാന്ധിജിയുടെ)

“സ്വാതന്ത്രം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?

ബാലഗംഗാധര തിലക്

സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?

മുഹമ്മദ് ഇഖ്ബാൽ

 

‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ?

മൗലാന അബ്ദുൾ കലാം ആസാദ്

“നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ?

സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്?

ആനി ബസന്റ്

സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്?

ഗാന്ധിജി

1923 -ൽ സ്വരാജ് പാർട്ടി രൂപീകരിച്ചത് ആരെല്ലാം?

സി ആർ ദാസ്, മോത്തിലാൽ നെഹ്റു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്?

സരോജിനി നായിഡു

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?

കീഴരിയൂർ ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?

ഡോ. കെ ബി മേനോൻ

ബർദോളി സത്യാഗ്രഹം നയിച്ചതാര്?

സർദാർ വല്ലഭായി പട്ടേൽ

ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്?

അരുണ അസഫലി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?

ചേറ്റൂർ ശങ്കരൻ നായർ

ഇന്ത്യയിൽ ശാശ്വത ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയ ഗവർണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര്?

 

സർദാർ വല്ലഭായി പട്ടേൽ

 

ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത് ആര്?

 

സുഭാഷ് ചന്ദ്ര ബോസ്

 

ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം?

 

“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”

മലബാറിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

ഡോ. കെ ബി മേനോൻ

Recent

ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം; സ്കൂൾ പത്രം പുറത്തുവിടുന്നു

December 27, 2024

കേരള സ്കൂൾ അക്കാദമി നൽകുന്ന ബെസ്റ്റ് സ്കൂൾ, സ്കൂൾ മിത്ര PTA അവാർഡ്…

December 27, 2024

സ്കൂൾ അക്കാദമി കേരള സംഘടിപ്പിക്കുന്ന അഞ്ചാമത് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്…

December 27, 2024

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024
Load More