സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുളള നടപടിക്രമം
സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
സേവനതല്പരരും രാജ്യസ്നേഹികളുമായ ഉത്തമ തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രഥമ ലക്ഷ്യം.
- സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുളള നടപടിക്രമം
1. പ്രീ-പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള സ്കൂളുകളിൽ സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നതിനായി സ്കൂൾ അധികാരികൾ ചുമതലപ്പെടുത്തിയ ഒരു അധ്യാപകർ സ്കൗട്ടസ് ആന്റ് ഗൈഡ്സ് സംസ്ഥാന കാര്യാലയം സംഘടിപ്പിക്കുന്ന ബേസിക് കോഴ്സിൽ (2 ദിവസത്തെ റസിഡൻഷ്യൽ കോഴ്സ്) പങ്കെടുപ്പിക്കേണ്ടതുണ്ട്. ബേസിക് കോഴ്സ് വിജയകരമായി പൂർത്തിയാ ക്കുന്ന അദ്ധ്യാപകൻ കോഴ്സസ് സർട്ടിഫിക്കറ്റ് അടക്കം ഉൾപ്പെടുത്തി പ്രസ്തുത സ്കൂളിൽ യൂണിറ്റ് ആരംഭിക്കുന്നതിനുളള രജിസ്ട്രേഷൻ ലഭ്യമാക്കാൻ ജില്ലാ കാര്യാലയം വഴി സംസ്ഥാന കാര്യാല യത്തിൽ അപേക്ഷ സമർപ്പിക്കണം.
2. ഹയർ സെക്കണ്ടറി സ്കൂളുകളിൽ
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നതിന് കാലാകാല ങ്ങളിൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റിലെ കരിയർ ഗൈഡൻസ് വിഭാഗം അപേക്ഷ ക്ഷണിക്കുന്നുണ്ട്. അപേക്ഷകൾ പരിശോധിച്ച് യോഗ്യമായ സ്കൂളുകൾക്ക് യൂണിറ്റുകള് അനുവദിച്ചുകൊണ്ട് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സ്കൂളിലെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ അദ്ധ്യാപകൻ സ്കൗട്ട് & ഗൈഡ് സംസ്ഥാന കാര്യാലയം നടത്തുന്ന 7 ദിവസത്തെ ബേസിക് കോഴ്സിൽ പങ്കെടുക്കണം. ബേസിക് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന അധ്യാപകൻ കോഴ്സ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി പ്രസ്തുത സ്കൂളിൽ യൂണിറ്റ് ആരഭിക്കുന്നതിനുളള രജിസ്ട്രേഷൻ ലഭ്യമാക്കാൻ ജില്ലാ കാര്യാലയം വഴി സംസ്ഥാന കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം.
വിജയകരമായി സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ നടത്തി വിവിധ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവും.
•എസ്.എസ്.എൽ.സി ക്കും പ്ലസ്റ്റുവിനും കാലാകാലങ്ങളിൽ സർക്കാർ നിർദേശിക്കുന്നതു പ്രകാരമുള്ള സ്മാർക്ക്
•പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക്
• വിവിധ സർവകലാശാലകളിൽ ഡിഗ്രി പ്രവേശനത്തിന് ബോണസ് മാർക്ക്
• എഞ്ചിനീയറിംഗ് പ്രവേശനത്തിന് സ്കൗട്ട്, ഗൈഡ് ക്വാട്ട (ഒന്ന്)
• റെയിൽവേയിൽ പ്രത്യേക റിക്രൂട്ട്മെന്റ്
• തസ്തികകളിലെ പി.എസ്.സി നിയമനത്തിന് ഇന്റർവ്യൂവിൽ മുൻഗണന
• DE.Ed പ്രവേശനത്തിന് മുൻഗണന