സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റ് വാങ്ങൻ ഗുജറാത്തിൽ നിന്നും എത്തിയ പ്രധാന അധ്യാപകൻ Shailesh Kumar Prajapati സൗത്ത് വാഴക്കുളം ഗവ: എൽ.പി.സ്കൂളും, തെക്കേ വാഴക്കുളം ഗവ: യൂ .പി. സ്കൂളും സന്ദർശിച്ചു
സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ ഗുജറാത്തിൽ നിന്നുള്ള അധ്യാപകൻ Shailesh Kumar Narsinhbhai Prajapati രാവിലെ കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിലെത്തി. സ്കൂൾ പത്രം എഡിറ്റർ ഇൻ ചീഫ് മൊയ്തീൻ ഷ അദ്ദേഹത്തെ സ്വീകരിച്ചു.
ഗുജറാത്തിലെ Gogadhani സ്കൂൾ പ്രിൻസിപ്പൽ Shailesh Kumar Narsinhbhai Prajapati (Head teacher,Gogadhani school, block. Deesa. District. Banaaskantha,Gujarat.)സ്കൂൾ അക്കാദമി കേരളയുടെ School Rathna National Teacher’s Award ഏറ്റ് വാങ്ങാൻ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി ചേർന്ന അദ്ദേഹത്തെ സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകൾ, ചരിത്ര പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ആദ്യ സന്ദർശനം ഗവ: എൽ പി. സ്കൂൾ സൗത്ത് വാഴക്കുളം, ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സൽമ ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കുട്ടികളുമായി ഏറെ നേരം സംവദിച്ചു. കുട്ടികൾക്കൊപ്പം പാട്ട് പാടിയും , സെൽഫി എടുത്തും വിശേഷങ്ങൾ പങ്ക് വെച്ചും , ഉച്ച ഭക്ഷണം കഴിച്ചുമാണ് സ്കൂളിൽ നിന്നും മടങ്ങിയത്.
സ്കൂൾ ബസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതിനാൽ ബെന്നി ബഹനാൻMP, ശ്രീനിജൻ MLA , പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിദ്ധ്യം പുതിയ അനുഭവമായി. MP, MLA എന്നിവരുമൊത്ത് ഫോട്ടോ എടുത്തു. ഓപ്പൺ സ്റ്റേജിൽ അര മണിക്കൂറോളം കുട്ടികളുമായി വിശേഷങ്ങൾ പങ്ക് വച്ചു.
തുടർന്ന് ഗവ: യൂ.പി.സ്കൂൾ നോർത്ത് വാഴക്കുളത്താണ് സന്ദർശനം നടത്തിയത്.ഹെഡ്മിസ്ട്രസ് മിനി ടീച്ചറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കുട്ടികളുമായി സംവദിച്ചു. സ്കൂളിന്റെ മനോഹരമായ കെട്ടിടം, അക്കാദമി പ്രവർത്തനങ്ങൾ, എല്ലാം ഫോട്ടോ എടുത്തും കുട്ടികളെ ഗുജറാത്തിലേക്ക് ക്ഷണിച്ചുമാണ് അദ്ദേഹം സ്കൂളിൽ നിന്നും മടങ്ങിയത്.
PTA ഭാരവാഹികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ലഘു ഭക്ഷണവും കഴിച്ചാണ് അവിടെ നിന്നും മടങ്ങിയത്. ഏറെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇരു സ്കൂളുകളിലും കണ്ടെതെന്ന് അദ്ദേഹം സ്കൂൾ പത്രത്തോട് പറഞ്ഞു.
സ്കൂളിലെ കുട്ടികൾ നൽകിയ സ്നേഹവിരുന്ന് മനോഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 4 മണിയോടെ സ്കൂളിൽ നിന്നും മടങ്ങി. പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നിന്നും നാളെ രാവിലെ കോട്ടയത്തേക്ക് തിരിക്കും.
28 ന് ശനിയാഴ്ച ഉച്ചക്ക് 2. P M ന് കോട്ടയം മാൾ ഓഫ് ജോയ്ൽ വച്ച് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഏറ്റുവാങ്ങി രാത്രി 10 മണിക്ക് അഹമ്മദാബാദിലേക്ക് പോകും