സ്കൂൾ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനാപുരം∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
നടുക്കുന്ന് ലക്ഷ്മി ഭവനിൽ അനന്തു(25) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി കുട്ടിയുമായി സൗഹൃദം പങ്കിട്ട് വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്.ഐ ശരലാൽ , ബൈജു മീര, ഷിബു കുമാർ, തുളസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.