സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ സ്കൂൾ മിത്ര പിടിഎ പുരസ്കാര നിറവിൽ കരടിക്കുഴി സ്കൂൾ

September 07, 2024 - By School Pathram Academy

സ്കൂൾ അക്കാഡമി കേരള ഏർപ്പെടുത്തിയ അഞ്ചാമത് സ്കൂൾ മിത്ര പി ടി എ പുരസ്കാരത്തിന് ഇടുക്കി ജില്ലയിലെ പീരുമേട് കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂൾ അർഹത നേടി.

ഇടുക്കി,പീരുമേട്: സംസ്ഥാനത്തെ വിദ്യാഭ്യാസ വിചക്ഷണരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ സ്കൂൾ അക്കാദമി കേരള സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎയ്ക്ക് നൽകുന്ന സ്കൂൾ മിത്ര പിടിഎ അവാർഡ് കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിന് ലഭിച്ചു.

ഐ.എസ്.ഒ അംഗീകാരമുള്ള സ്കൂൾ അക്കാദമി, സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎ യ്ക്ക് നൽകുന്ന പുരസ്കാരമാണ് സ്കൂൾ മിത്ര പുരസ്കാരം. അഞ്ചാമത് സ്കൂൾ മിത്ര പുരസ്കാരമാണ് കരടിക്കുഴി സ്കൂളിനെ തേടിയെത്തിയത്.

പിടിഎ യുടെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കരടിക്കുഴി സ്കൂൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച മികച്ച അംഗീകാരമാണ് സ്കൂൾ മിത്ര പുരസ്കാരം.നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് കരടിക്കുഴി സ്കൂൾ നടപ്പാക്കി വരുന്നത്.

രക്ഷിതാക്കൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന ” സ്വാന്തനം പദ്ധതി, ചികിത്സ സഹായ പദ്ധതിയായ സ്നേഹനിധി പദ്ധതി, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ നൽകുന്ന രുചിക്കൂട്ട് പദ്ധതി, വായനയെ പരിപോഷിപ്പിക്കാൻ സമൂഹ ലൈബ്രറി പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കരടിക്കുഴി സ്കൂൾ പിടിഎ യുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നു.സ്കൂൾ മിത്ര പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കരടുക്കുഴി സ്കൂളിലെ പിടിഎയും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും.

 

Category: NewsSchool News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More