മേതല കല്ലിൽ സ്കൂൾ അക്കാദമിയുടെ പ്രതിഭാ സംഗമം ഇന്ന്
എറണാകുളം ജില്ലയിലെ മേതല കല്ലിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ അക്കാദമി നടത്തുന്ന പ്രതിഭാ സംഗമം 2024 സെപ്റ്റംബർ മാസം പതിനാലാം തീയതി ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് സ്കൂൾ അക്കാദമിയിൽ വച്ച് നടത്തും.
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും, 9 എ പ്ലസ് വാങ്ങിയ കുട്ടികളെയും, എൻ എം എം എസ്, യു എസ് എസ് വിജയികളെയും ആണ് മേതല കല്ലിൽ സ്കൂൾ അക്കാദമിയിൽ വച്ച് ആദരിക്കുന്നത്. യോഗത്തിൽ വാർഡ് മെമ്പർ ജിജു ജോസഫ് അധ്യക്ഷത വഹിക്കും . അശമന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി ഷാജി ഉദ്ഘാടനം നിർവഹിക്കും. അശമന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ രാജീവ് മുഖ്യപ്രഭാഷണം നടത്തും.