സെപ്റ്റംബര്‍ 14 ന് രാജ്യത്തുടനീളം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. ഹിന്ദി ദിവസിന്റെ ചരിത്രവും , ഹിന്ദി ദിവസിന്റെ പ്രാധാന്യവും

September 10, 2023 - By School Pathram Academy

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും പൈതൃകവും സ്വത്വവുമാണ് സംസ്‌കാരം. അനേകം സംസ്‌കാരങ്ങള്‍ ചേരുന്ന ഇന്ത്യയിലെ പൗരന്മാരാണ് നാം. നമുക്ക് ഒരു സംയോജിത സംസ്‌കാരമുണ്ട്. ഭാഷകളുടെ കാര്യത്തിലും ഇന്ത്യ പിന്നിലല്ല. നിരവധി ഭാഷകള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ സംസ്ഥാനങ്ങളെ വിഭജിച്ചതുതന്നെ ഭാഷകളുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ ദേശീയ ഭാഷയാണ് ഹിന്ദി.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ന് രാജ്യത്തുടനീളം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. സ്വാതന്ത്ര്യാനന്തരം, രാജ്യത്ത് ഹിന്ദിയുടെ ഉന്നമനത്തിനായി 1949 സെപ്റ്റംബര്‍ 14ന് ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി ലഭിച്ചു. 1953 മുതല്‍, രാഷ്ട്രഭാഷാ പ്രചാര സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആഘോഷിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ കൂടിയാണ് ഹിന്ദി .

ഹിന്ദി ദിവസിന്റെ ചരിത്രം

1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍, ഒരു ഔദ്യോഗിക ഭാഷ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് വ്യത്യസ്ത ഭാഷകളും ഉപഭാഷകളുമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദേശീയ ഭാഷയായി ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് വലിയ ചോദ്യമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം, ഭരണഘടനാ അസംബ്ലി ദേവനാഗരി ലിപിയില്‍ എഴുതിയ ഹിന്ദിയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം 17 ലെ ആര്‍ട്ടിക്കിള്‍ 343 (1) രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയും ലിപി ദേവനാഗരിയും ആയിരിക്കണമെന്ന് പറയുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു.

  • ലോക ഹിന്ദി ദിനവും ദേശീയ ഹിന്ദി ദിനവും

ലോക ഹിന്ദി ദിനം ജനുവരി 10 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ആഗോള തലത്തില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ദേശീയ ഹിന്ദി ദിനം സെപ്റ്റംബര്‍ 14 ന് ആഘോഷിക്കുന്നു. 1953 സെപ്റ്റംബര്‍ 14നാണ് ഔദ്യോഗികമായി ആദ്യത്തെ ഹിന്ദി ദിനം ആചരിച്ചത്. രാഷ്ട്രഭാഷാ കീര്‍ത്തി പുരസ്‌കാരവും രാഷ്ട്രഭാഷാ ഗൗരവ് പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഈ ദിവസത്തില്‍ നല്‍കപ്പെടുന്നു. രാഷ്ട്രഭാഷ ഗൗരവ് അവാര്‍ഡ് തിരഞ്ഞെടുത്ത ആളുകള്‍ക്ക് നല്‍കുന്നതാണ്. അതേസമയം രാഷ്ട്രഭാഷ കീര്‍ത്തി അവാര്‍ഡ് ഒരു വകുപ്പിനോ കമ്മിറ്റിക്കോ നല്‍കുന്നു.

ഹിന്ദി ദിവസിന്റെ പ്രാധാന്യം

ഹിന്ദി ഭാഷയുടെ ഉന്നമനത്തിനും ഇന്ത്യയില്‍ ദേശീയ ഭാഷയെ ആദരിക്കുന്നതിനുമായാണ് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. ഹിന്ദി ദിവസ് ഒരാഴ്ച മുഴുവന്‍ ആഘോഷിക്കപ്പെടുന്നു. സ്‌കൂളുകള്‍ മുതല്‍ ഓഫീസുകള്‍ വരെ ഈ ദിനം വിവിധ രീതിയില്‍ ആഘോഷിക്കും. ഉപന്യാസ മത്സരം, പ്രസംഗം, കവിത, സെമിനാര്‍, സംവാദം തുടങ്ങിയ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

ഹിന്ദി ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷ

ഹിന്ദി എന്നത് ഹിന്ദുസ്ഥാനിയില്‍ നിന്നും ഉറുദുവിനൊപ്പം ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ്. ഹിന്ദിയും ഉറുദുവും കാര്യമായ സമാനതകള്‍ പങ്കിടുന്നു, അവ ഇപ്പോഴും ഭാഷാപരമായി ഹിന്ദുസ്ഥാനിയുടെ രണ്ട് വകഭേദങ്ങളായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 366 ദശലക്ഷം ആളുകള്‍ ഹിന്ദി സംസാരിക്കുന്നു. കൂടുതലും സംസാരിക്കുന്നത് ഇന്ത്യയുടെ വടക്കന്‍ ഭാഗത്താണ്. മൗറീഷ്യസ്, ഫിജി, ഗയാന, സുരിനാം, ട്രിനിഡാഡ് ആന്റ് ടൊബാഗോ, നേപ്പാള്‍ എന്നിവിടങ്ങളിലും ഹിന്ദി സംസാരിക്കുന്നവു. ഹിന്ദി അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും അതിന്റേതായ വ്യതിരിക്തവും സ്വതന്ത്രവുമായ ശബ്ദമുണ്ട്.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം (Hindi Divas) (हिन्दी दिवस) ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം

 

എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിന (विश्व हिंदी सम्मेलन) മായും ആചരിക്കുന്നുണ്ട്. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ കൾച്ചർ, ഹിന്ദി നിധി ഫൗണ്ടേഷൻ, ഇന്ത്യൻ ഹൈക്കമ്മീഷൻ, മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ, സനാതൻ ധർമ്മ മഹാ സഭ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളോടെയാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നത്.

1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സപ്തംബർ 14. അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു.

1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു. ഇരുപത്തിരണ്ട് ഷെഡ്യൂൾഡ് ഭാഷകളിൽ; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്.

വിദ്യാലയങ്ങളിലും മറ്റും ഹിന്ദിദിനം സവിശേഷമായി ആഘോഷിക്കുന്നു.

ഹിന്ദിദിനത്തിൽ രാഷ്ട്രഭാഷാ പുരസ്കാരങ്ങൾ നൽകപ്പെടുന്നു

ഹിന്ദിദിനത്തിൽ നൽകപ്പെടുന്ന പുരസ്കാരങ്ങളിൽ 25 മാർച്ച് 2015 ന് ചില മാറ്റങ്ങൾ വരുത്തി. 1986 മുതൽ നല്കപ്പെട്ടുവന്നിരുന്ന ഇന്ദിരാഗാന്ധി രാജ് ഭാഷാ പുരസ്കാരം പേര് മാറ്റി, രാഷ്ട്രഭാഷാ കീർത്തി പുരസ്കാരം എന്നാക്കി. രാജീവ് ഗാന്ധി രാഷ്ടീയജ്ഞാൻ -വിജ്ഞാൻ മൗലിക് പുസ്തക ലേഖന പുരസ്കാരം പേര് മാറ്റി രാജ്യഭാഷാ ഗൗരവ് പുരസ്കാരം എന്നാക്കി.

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More