സാക് ഇന്ത്യ – SAK India Online Quiz Competition Model Questions and Answers
ദ്രാവകങ്ങൾ അളക്കുന്നതിനുള്ള ഏകകം (Unit) –
ലിറ്റർ
കുറഞ്ഞ അളവിൽ ദ്രാവകങ്ങൾ അളക്കേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന ഏകകം
മില്ലിലിറ്റർ
1000 ഘനസെന്റീമീറ്റർ –
1 ലിറ്റർ
ഒരു ഘനസെന്റീമീറ്റർ അളവിനെ പറയുന്നത് –
1 മില്ലിലിറ്റർ
1 ലിറ്റർ –
1000 മില്ലിലിറ്റർ
ഒരു പദാർത്ഥത്തിൻ്റെ എല്ലാ ഗുണങ്ങളും നില നിർത്തുന്ന അതിൻ്റെ ഏറ്റവും ചെറിയ കണികയാണ്
തന്മാത്ര (Molecule)
ആസിഡിൽ ലിറ്റ്മസ് പേപ്പറിൻ്റെ നിറം
ചുവപ്പ്
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
ഹൈഡ്രജൻ വാതകം ആദ്യമായി തിരിച്ചറിഞ്ഞത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ————–
ഹെൻറി കാവൻഡിഷ് ആണ്.
ഹൈഡ്രജൻ എന്ന പേര് നൽകിയത് ….
ലാവോയ്‌സിയർ
ഹൈഡ്രജൻ എന്ന വാക്കിൻ്റെ അർത്ഥം
ജലം ഉൽപ്പാദിപ്പിക്കുന്നത്
ഉറുമ്പ് കടിക്കുമ്പോൾ ശരീരത്തിൽ പ്രവേശിക്കുന്ന ആസിഡ്
ഫോർമിക് ആസിഡ്
(ഇതാണ് ഉറുമ്പ് കടിക്കുമ്പോഴുള്ള വേദനയ്ക്ക് കാരണം)
ലബോറട്ടറിയിൽ ഉപയോഗിക്കുന്ന ഒരു സൂചകം
ലിറ്റ്‌മസ് പേപ്പർ
ഭക്ഷണപദാർത്ഥങ്ങളുടെ ദഹനത്തെ സഹായിക്കുന്നതിനു വേണ്ടി ആമാശയത്തിൽ ഉൽപ്പാദി പ്പിക്കപ്പെടുന്നത്
ആസിഡ്
ശുദ്ധജലത്തിന്റെ pH മൂല്യം
7
തെർമോമീറ്ററിൻ്റെ അഗ്രഭാഗത്തുള്ള ബൾബിൽ ഉള്ളത്………
മെർക്കുറി
ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്‌സിജനുമായി വിഭജിക്കാമെന്ന് 1806-ൽ കണ്ടെത്തിയത് –
സർ ഹംഫ്രി ഡേവി (Sir Humphry Davy)
ഹൈഡ്രജൻ ഓക്‌സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുമെന്ന് കണ്ടെത്തിയത്……….
ഹെൻറി കാവൻിഷ് (Henry Cavendish)
പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ ജലത്തിലെ പ്രധാന ഘടകങ്ങൾ ഹൈഡ്രജൻ, ഓക്സിജൻ
ഒരു മൂലകത്തിൻ്റെ എല്ലാ സ്വഭാവവും കാണി ക്കുന്ന ഏറ്റവും ചെറിയ കണികയാണ്………
ആറ്റം (Atom)
സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങൾ അറിയപ്പെടുന്നത്
തന്മാത്രകൾ (Molecules)
ആറ്റം എന്ന വാക്കുണ്ടായത് ആറ്റമോസ് (Atomos) എന്ന ലാറ്റിൻ പദത്തിൽ നിന്ന് അറ്റ്മോസ് എന്ന വാക്കിന്റെ അർഥം
വിഭജിക്കാൻ കഴിയാത്തത്
-ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്‌കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ
ജോൺ ഡാൾട്ടൺ
കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്‌സിജൻ ആറ്റങ്ങളുടെ അനു പാതം യഥാക്രമം
1:2
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം
സ്വർണം
-ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും കൂടിയത്
പ്ലാറ്റിനം
ഭൂമി ഒരു വലിയ കാന്തത്തെപ്പോലെ (Earth as a Magnet) വർത്തിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ
വില്യം ഗിൽബർട്ട്
ഭൂമിക്ക് ഭൂമിശാസ്ത്രപരമായ തെക്കും വടക്കും ഉള്ളതു പോലെ ഭൂമിയെ ഒരു കാന്തമായി പരി ഗണിക്കുമ്പോൾ അതിനും തെക്കും വടക്കും ധ്രുവതകളുണ്ടെന്ന് കണ്ടെത്തിയത്
വില്യം ഗിൽബർട്ട്
അലക്‌സാണ്ടർ ഗ്രഹാംബെൽ (1847-1992)- 1876 ൽ ടെലഫോൺ കണ്ടുപിടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ
അൾട്രാസോണിക് ശബ്ദം കേൾക്കാനും പുറപ്പെടുവിക്കാനും കഴിവുള്ള ജീവി
വവ്വാൽ
മനുഷ്യൻ്റെ ശ്രവണപരിധി
20 Hz മുതൽ 20,000 Hz വരെ
പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന ഉപകരണം
ലാക്ടോമീറ്റർ.
സർ ഐസക് ന്യൂട്ടൺ –
ഇംഗ്ലണ്ടിലെ വൂൾസ് തോർപ്പിൽ ജനിച്ചു.ചലനനിയമങ്ങൾ, ഗുരു ത്വാകർഷണ നിയമം എന്നീ പ്രധാന കണ്ടെത്ത ലുകൾ നടത്തി.
ജെയിംസ് പ്രെസ്കോട്ട് ജൂൾ (1818-1889)
– യാന്ത്രികോർജ്ജം, വൈദ്യു തോർജ്ജം, താപോർജ്ജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയ ബ്രിട്ടീഷ് ശാസ് ത്രജ്ഞൻ.