ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി; പ്രവർത്തനം 1 ഗ്ലാസുകൾ അടുക്കൽ

September 16, 2024 - By School Pathram Academy

പ്രവർത്തനം 1

ഗ്ലാസുകൾ അടുക്കൽ

പ്രതീക്ഷിക്കുന്ന സമയം : 1 മണുക്കൂർ 30 മിനിട്ട്

ഗണിതശേഷി

പത്തിനെ വ്യത്യസ്‌തരീതിയിൽ വ്യഖ്യാനിക്കാൻ കഴിയുക.

വിലയിരുത്താവുന്ന മറ്റുഗണിതശേഷികൾ

സ്വാഭാവിക സന്ദർഭത്തിലൂടെ നിശ്ചിതപാറ്റേൺ കണ്ടെത്തുക, രൂപീകരിക്കുക.

പത്തിൽ താഴെയുള്ള സംഖ്യകളുടെ തുക മനഗണിതമായി പറയുക.

10 ന്റെ കൂട്ടങ്ങളാക്കി, തുടർച്ചയായ ഒരു കൂട്ടം എണ്ണൽ സംഖ്യകളുടെ തുക എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

. പ്രായോഗിക സന്ദർഭത്തിൽ പ്രശ്‌ന പരിഹരണ പ്രവർത്തനങ്ങളിലൂടെ ഗണിതാശയം രൂപീകരിക്കാൻ കഴിയും.

കരുതേണ്ട സാമഗ്രികൾ

പേപ്പർ ഗ്ലാസുകൾ -250 എണ്ണം

വിസിൽ – 1

ചാർട്ടുകൾ – 2

മാർക്കർ – 2

സ്റ്റാർ സ്റ്റിക്കർ – പച്ച, നീല, ചുവപ്പ്, സ്വർണ്ണനിറം

 നാലെണ്ണം വീതം (ആകെ 16 സ്റ്റിക്കറുകൾ)

കുട്ടികൾക്ക് നൽകുന്ന നോട്ടുബുക്കിൽ മുൻകളി പച്ച , നീല, ചുവപ്പ് , സ്വർണ്ണ നിറം എന്നീ നിറത്തിലുള്ള എന്തെങ്കിലും ഒരു സ്റ്റാർ സ്റ്റിക്കർ ഒട്ടിച്ചു വയ്ക്കുന്നു.

പരിചയപ്പെടൽ

ആദ്യ ദിവസം ആയതിനായി നമുക്ക് താല്‌പര്യമുളവാക്കുന്ന ഒരു പ്രവർത്തനം ചെയ്യാം

നിങ്ങൾ നിങ്ങളുടെ നോട്ടുബുക്ക് തുറന്നു നോക്കൂ. എന്താണ് അതിലുള്ളത്. ? നിങ്ങൾക്കെല്ലാവർക്കും സ്റ്റാർ കിട്ടിയോ ? ഇനി നിങ്ങളാണ് ഈ ക്ലാസിലെ സ്റ്റാർസ് .ഗണിത വിജയം കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ക്ലാസ്സിലെ സ്റ്റാർസ് ആയി മാറണം.

ഇനി ഒരേ നിറമുള്ള സ്റ്റാർ കിട്ടിയവർ ഒരു ഗ്രൂപ്പായി മാറണം.

കുട്ടികൾ നാലു ഗ്രൂപ്പായി മാറുന്നു. ഓരോ കുട്ടിയും ഗ്രൂപ്പിനുള്ളിൽ വിശദമായി പരിചയപ്പെടുത്തണം. ക്ലാസ്സിൽ ഓരോ ഗ്രൂപ്പിലെ അംഗങ്ങളെയും പരിചയപ്പെടുത്തുന്നു.

ഓരോ ഗ്രൂപ്പിനും ലീഡറെ നിശ്ചയിക്കുന്നു. നിങ്ങൾ ടീമായി മാറിയല്ലോ? എന്തിനാണ് ടീം ആയി മാറിയത്? മാറുന്നത് ? കുട്ടികൾ പ്രതികരിക്കുന്നു. ശരി, ഇനി നമുക്ക് ടീമുകൾ തമ്മിൽ ഒരു മത്സരമായാലോ? എല്ലാവരും തയാറാണോ? ഉച്ചത്തിൽ പറയൂ.

പ്രവർത്തന ക്രമം

പ്രശ്നവതരണം

ഓരോ ഗ്രൂപ്പിനും കുറച്ച് ഗ്ലാമ്പുകൾ തരാം. ഈ ഗ്ലാസുകൾ മുകളിൽ മുകളിലായി അടുക്കിവച്ചാൽ എത്ര ഉയരത്തിൽ ഗ്ലാസ്സുകൾ അടുക്കാന്നവും ? കുട്ടികൾ

ഊഹിച്ചു പറയുന്നു.

ഉദാ: കാൽമുട്ടോളം, അരയോളം ഉയരത്തിൽ  

ഓരോ ഗ്രൂപ്പിലെയും ഒരു കുട്ടി / ലീഡർ വന്ന് മേശപ്പുറത്തുള്ള ഗ്ലാസുകളിൽ നിന്ന് 28 വീതം എണ്ണിയെടുക്കണം. (തൽസമയ വിലയിരുത്തൽ എണ്ണൽ)

ഏതു ഗ്രൂപ്പാണ് ഗ്ലാസുകൾ കൂടുതൽ ഉയരത്തിൽ അടുക്കുക? ഇതാണ് മത്സരം .

അധ്യാപിക താഴെകൊടുത്തിരിക്കുന്ന നിർദേശങ്ങൾ നൽകുന്നു. 

1. ഞാൻ വിസിലടിക്കുമ്പോൾ മത്സരം ആരംഭിക്കണം

2. മറ്റു ഗ്രൂപ്പ് കാണാത്ത രീതിയിൽ വേണം അടുക്കാൻ.

3 ഗ്ലാസുകൾ മുകളിൽ മുകളിലായി അടുക്കണം.

4.ഒരു ഗ്ലാസിനുള്ളിൽ മറ്റൊന്ന് കയറ്റി വയ്ക്കരുത്.

5.നിശ്ചിത സമയത്തിനു ശേഷം വിസിലടിക്കും. അപ്പോൾ ഗ്ലാസ് അടുക്കുന്നത് അവസാനിപ്പിക്കണം. 6.ഏറ്റവും ഉയരത്തിൽ ഗ്ലാസ് അടുക്കുന്ന ഗ്രൂപ്പാണ് വിജയിക്കുക.

വിസിലടിക്കുന്നു.

മത്സരം ആരംഭിക്കുന്നു.

അധ്യാപിക ഓരോ ഗ്രൂപ്പിനേയും നിരീക്ഷിക്കുന്നു. നിശ്ചിത സമയത്തിനു ശേഷം വിസിൽ മുഴക്കുന്നു. ഏത് ഗ്രൂപ്പാണ് ഏറ്റവും ഉയരത്തിൽ ഗ്ലാസ് അടുക്കിയത്! പരസ്പരം പരിശോധന

ഏറ്റവും കൂടുതൽ ഉയരത്തിൽ ഗ്ലാസടുക്കിയ ഗ്രൂപ്പിനെ കണ്ടെത്തി അഭിനന്ദിക്കുന്നു

ഏത് ഗ്രൂപ്പാണ് കൂടുതൽ എണ്ണം ഗ്ലാസ് ഉപയോഗിച്ചത്.

എല്ലാ ഗ്രൂപ്പും ഗ്ലാസടുക്കിയത് ഒരു പോലെയാണോ ?

എങ്ങനെ അടുക്കിയപ്പോഴാണ് വീഴാതെ ഉയരത്തിൽ അടുക്കാൻ കഴിഞ്ഞത് ? ഓരോ ഗ്രൂപ്പും അടുക്കിയത് പരസ്പ്‌പരം നിരീക്ഷിക്കുന്നു.

ഏറ്റവും കൂടുതൽ അടുക്കിയ ഗ്രൂപ്പിൻ്റെ ഏറ്റവും താഴെയുള്ള വരിയിലെ ഗ്ലാസ്സുകളുടെ എണ്ണം എത്ര? എത്ര വരിയിലായാണ് അവർ അടുക്കിയത്. ? അതിനു തൊട്ടു മുകളിലുള്ള വരിയിലെ ക്ലാസ്സുകളുടെ എണ്ണം എത്ര ? എല്ലാ ഗ്രൂപ്പും അതുപോലെ അടുക്കിയാലോ ?വീണ്ടും മത്സരം നടത്തുന്നു. 1,2,2,4 എന്നിങ്ങനെയാണ് മുകളിൽ നിന്നും ഓരോ തട്ടിലുമുള്ള ഗ്ലാസ്സുകളുടെ എണ്ണം എന്നു കൂട്ടികൾ മനസ്സിലാക്കുന്നു. ഓരോ വരിയിലെയും ഗ്ലാസുകളുടെ എണ്ണം മുകളിൽ നിന്ന് താഴെക്ക് ക്രമമായി നോട്ടുബുക്കിൽ എഴുതുന്നു.

പ്രശ്നാവതരണം

ഇതേ ക്രമത്തിൽ ഏറ്റവും താഴെ 10 ഗ്ലാസ് വരത്തക്കവിധം അടുക്കാൻ ആകെ എത്ര ഗ്ലാസുകൾ വേണ്ടി വരും ? ഓരോ വരിയിലെയും ഗ്ലാസ്സുകളുടെ എണ്ണം താഴേക്ക് ക്രമമായി കുട്ടികൾ നോട്ടു പുസ്‌തകത്തിൽ എഴുതുന്നു.

എങ്ങനെ വേഗത്തിൽ തുക കണ്ടെത്തും ?

പത്തുകൾ തമ്മിൽ കൂട്ടാൻ എളുപ്പമാണല്ലോ. ഇതിലെ ഏതൊക്കെ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടിയാൽ പത്തു കിട്ടും? വേറെ ഏതെങ്കിലും സംഖ്യകൾ തമ്മിൽ കൂട്ടിയാൽ 10 കിട്ടുമോ?

എങ്കിൽ തുക 10 കിട്ടുന്ന സംഖ്യകൾ തമ്മിൽ ഇങ്ങനെ വരച്ചു യോജിപ്പിക്കാമോ?

(കുട്ടിയുടെ നോട്ടു പുസ്‌തകത്തിൽ ഈ ചിത്രീകരണവും ക്രിയകളും ഉണ്ടാകണം. വൃത്തിയായി എഴുതുന്നതിന് തുടക്കം മുതൽ നിർദേശം നൽകണം. )

വരച്ചതിന്റെ അടിസ്ഥാനത്തിൽ അത് എങ്ങനെ എഴുതും (1+9 = 10, 9+1 = 10)

പത്തിൻ്റെ എത്ര കൂട്ടം കിട്ടി? 6. അഞ്ച് പത്ത് 50 10+10+10+10+10 = 50

കൂട്ടമാക്കാൻ പറ്റാത്തത് ഏതാണ് ? 6. അതും കൂട്ടിയാൽ 50+5 = 55

Category: News