സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും അധ്യാപകേതര ജീവനക്കാരും കേരളീയം ഓൺലൈൻ ക്വിസിന്റെ ഭാഗമാകേണ്ടതാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ

October 11, 2023 - By School Pathram Academy

സർക്കുലർ

വിഷയം:- പൊതുവിദ്യാഭ്യാസം – കേരളീയം 2022-ഓൺലൈൻ ക്വിസ് മത്സരം – സംബന്ധിച്ച് സൂചന:- കേരളീയം സ്വാഗതസംഘം കൺവീനറുടെ കുറിപ്പ്

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 2023 നവംബർ 1 മുതൽ 7 വരെ കേരളീയം പരിപാടി തിരുവനന്തപുരം നഗരത്തിൽ നടക്കുകയാണ്. ലോകത്തിന് മുന്നിൽ കേരള മാതൃകകളെ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ അനുബന്ധമായി നടക്കുന്നതാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ‘കേരളീയം ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് വൈകുന്നേരം 7.30-ന് സംഘടിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രം, കല, സംസ്കാരം, സാഹിത്യം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക. പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പ്രായഭേദമന്യ

https://keraleeyam.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്ട്രേഷൻ നടത്തി ഓൺലൈൻ കിസ് മത്സരത്തിൽ പങ്കെടുക്കാം. ലോക മലയാളികൾ ഉൾപ്പെടെ മാറ്റുരക്കുന്ന ഓൺലൈൻ മത്സരത്തിന് ശേഷം ഓഫ്ലൈൻ മത്സരം തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്നതാണ്. ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം, മൊമന്റോ, സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള മുഴുവൻ വിദ്യാലയങ്ങളിലെയും, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെയും, അധ്യാപകാരുടെയും, അനധ്യാപകരുടെയും പ്രാതിനിധ്യം പ്രസ്തുത പരിപാടിയിൽ ഉണ്ടാകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും അധ്യാപകേതര ജീവനക്കാരും കേരളീയം ഓൺലൈൻ ക്വിസിന്റെ ഭാഗമാകേണ്ടതാണ്.

വിദ്യാർത്ഥികളുടെ രജിസ്ട്രേഷന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അധ്യാപകർ സഹായിക്കേണ്ടതാണ്.

രജിസ്ട്രേഷൻ ചുമതല ക്ലാസ് ടീച്ചർമാർക്ക് നൽകികൊണ്ട് പ്രവർത്തനങ്ങൾ പ്രിൻസിപ്പൾ // ഹെഡ്മാസ്റ്റർ ഏകോപിപ്പിക്കേണ്ടതാണ്. ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ബന്ധപ്പെട്ട ഉദ്യാഗസ്ഥൻമാർ രജിസ്ട്രേഷൻ പുരോഗതി വിലയിരുത്തുകയും ആവശ്യമായ തുടർ നിർദേശങ്ങൾ നൽകുകയും ചെയ്യേണ്ടതാണ്. ക്വിസുമായി ബന്ധപ്പെട്ട അറിയിപ്പുകൾ രജിസ്ട്രേഷൻ പൂർത്തികരിക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറിലും ഇമെയിലിലും ലഭ്യമാകുന്നതാണ്.

• രജിസ്ട്രേഷൻ വിവരങ്ങൾ http://surl.li/lwgin എന്ന ഗൂഗിൾ ഡോക്യുമെന്റിൽ ഒക്ടോബർ 16 ാം തീയതിയ്ക്കകം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

കിസ് മത്സര ഘടന

1. കേരളീയം മെഗാ ഓൺലൈൻ കിസ്സിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം

2 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

3. ഇതിനായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും മൊബൈൽ നമ്പറിൽ ഇമെയിലിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്. 4. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും മോക്ക് ടെസ്റ്റിന് അവസരം ഉണ്ടായിരിക്കും

5. ഇതൊരു വ്യക്തിഗത മത്സരമാണ്

6. എല്ലാ മത്സരാർത്ഥികളും ഒരേ സമയമാണ് ഓൺലൈൻ ക്വിസിൽ പങ്കെടുക്കേണ്ടത്

7. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ അവരവർക്ക് ലഭിച്ചിരിക്കുന്ന ലോഗിൻ ഉപയോഗിച്ച് ഓൺലൈൻ കിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

8. കേരളീയം വെബ്സൈറ്റായ https://keraleeyan.kerala.gov.in ൽ ഓൺലൈൻ ക്വിസ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരിക്കും

9. രജിസ്ട്രേഷൻ സമയത്ത് തന്നിരിക്കുന്ന ഇ-മെയിൽ മൊബൈൽ നമ്പറിൽ ഓൺലൈൻ ക്രിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതായിരിക്കും.

10. ഓൺലൈൻ ക്വിസിൽ ആകെ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും.

11. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും.

12. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്കാരം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

13. ഒരു സമയം സ്ക്രീനിൽ ഒരു ചോദ്യം മാത്രമേ ഉണ്ടാകൂ.

14. ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താൻ പരമാവധി ലഭിക്കുന്ന സമയം 10 സെക്കന്റ് ആയിരിക്കും.

15. ഉത്തരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം.

16. തന്നിരിക്കുന്ന 4 ഓപ്ഷനിൽ നിന്നും അനുയോജ്യമായ ഒന്ന് ക്ലിക്ക് ചെയ്യേണ്ടതാണ്.

17. പത്ത് സെക്കന്റിന് ശേഷമേ അടുത്ത ചോദ്യം സ്ക്രീനിൽ തെളിയുകയുളള

18. ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ അത് മാറ്റാൻ സാധിക്കില്ല.

19. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കുന്നതാണ്.

20. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.

21. സമനില വരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ശരിയായ ഉത്തരം അഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും.

22. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികളെ വ്യക്തിപരമായി അറിയിക്കുന്നതാണ്.

23. തിരുവനന്തപുരത്ത് ഓഫ്ലൈനായി നടന ഫിനാലെയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

24. ഗ്രാൻറ് ഫിനാലെ വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം. കൂടാതെ മെമന്റോ,സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

25. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് മത്സരശേഷം ഓൺലൈനായി ചെയ്യാവുന്നതാണ്.

26. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

കേരളീയം: മെഗാക്വിസ് ഗ്രാൻറ്

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More