ശമ്പള പരിഷ്കരണം നടപ്പിലാക്കണം-കെ. എ. എം. എ 

January 14, 2025 - By School Pathram Academy

ശമ്പള പരിഷ്കരണം നടപ്പിലാക്കണം-കെ. എ. എം. എ 

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുംപുതിയ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്നും  അർഹതപ്പെട്ട ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കണിയാപുരം ആലുംമൂട് ഗവൺമെന്റ് എൽ പി  സ്കൂളിൽ നടന്ന കേരള അറബിക് മുൻഷീസ്  അസോസിയേഷൻ(കെ. എ. എം. എ ) തിരുവനന്തപുരം ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു.

 ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക സമ്മേളന ഉദ്ഘാടനം ചെയ്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കണമെന്നും, മെഡിസെപ് പദ്ധതിയിലെ  അപാകതകൾ പരിഹരിക്കണമെന്നും  പൊതു വിദ്യാഭ്യാസ വകുപ്പിലെ അറബിക് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് അനുവദിച്ച് വന്നിരുന്ന സാമ്പത്തികം ലഭ്യമാക്കണമെന്നും,അറബിക്, സംസ്‌കൃതം കലോത്സവങ്ങളെ  ഇല്ലാതാക്കുന്ന പുതിയ കലോത്സവ മാനുവൽ പരിഷ്ക്കരണ  ഭേതഗതിയിലെ നിർദേശം പിൻവലിക്കണമെന്നും സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു

ജില്ലാ പ്രസിഡണ്ട് എസ്. നിഹാസ് അധ്യക്ഷത  വഹിച്ചു.

 സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

 അണ്ടൂർക്കോണം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ഹരികുമാർ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.എ ജാഫർ,, ജില്ലാ സെക്രട്ടറി എ മുനീർ കിളിമാനൂർ  വിവിധ അധ്യാപക സംഘടന നേതാക്കളായ എസ് ആർ സുനിൽകുമാർ, എ  ഭാസി, നിസാറുദ്ദീൻ, എസ് ഹിഷാമുദ്ദീൻ, ഷഫീർ ഖാസിമി,അൻസാർ ചിതറ, മുജീബ് കണിയാപുരം, ഉനൈസ ബീഗം, ലൈല ബീവി എന്നിവർ സംസാരിച്ചു

 

Category: News