വിദ്യാർത്ഥി റാഗിങ്ങിനിരയായെന്ന പരാതിയിൽ എട്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി

September 29, 2022 - By School Pathram Academy

കാസർഗോഡ് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായെന്ന പരാതിയിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.

അതേസമയം റാഗ് ചെയ്ത എട്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

അംഗടിമുഗർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായ സംഭവം ദൃശ്യങ്ങൾ സഹിതം ട്വന്റി ഫോറാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.

 

ഇന്നലെ വൈകിട്ടാണ് സ്‌കൂൾ സമയം കഴിഞ്ഞ് വീട്ടിലോട്ട് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി ജമാലിനെ സീനിയർ വിദ്യാർത്ഥികൾ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്തത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൽ കുമ്പള പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിന് മുമ്പും സീനിയർ വിദ്യാർത്ഥികളിൽ നിന്ന് സ്‌കൂളിലെ മാറ്റ് ജൂനിയർ വിദ്യാർത്ഥികൾക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം റാഗ് ചെയ്ത എട്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് സസ്‌പെൻഷൻ

Category: News