അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ എന്‍ട്രി നിയമനം etc…

December 23, 2024 - By School Pathram Academy

അധ്യാപക ഒഴിവുകൾ

തവനൂർ : കേളപ്പൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) നോൺ വൊക്കേഷണൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജനുവരി മൂന്നിനു രാവിലെ 10.30-ന്. ഫോ: 9447786636

കണ്ണൂർ :

തലശ്ശേരി ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിന്ദി, സോഷ്യൽ സയൻസ്, മലയാളം, ഫിസിക്സ്, അറബിക്, കെമി സ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, മോറൽ സ്റ്റഡീസ്, ലൈബ്രറി സയൻസ്, മ്യൂസിക് ടീച്ചർ, പി.ഇ.ടി, ആർട്ട് ടീച്ചർ എന്നീ അധ്യാപകരെ ആവശ്യമുണ്ട്. സി.വി. അയക്കുക: hrbrightenglishschool@ gmail.com

നെയ്യാറ്റിൻകര : നെല്ലിമൂട്, തൊങ്ങൽ ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്

എറണാകുളം : അങ്കമാലി വിശ്വജ്യോതി കിൻ ഡർഗാർട്ടനിലേക്ക് കെ.ജി. അധ്യാപകരെ ആവശ്യമുണ്ട്. കംപ്യൂട്ടർ അറിവ്, മികച്ച ആശയവിനിമയശേഷി എന്നിവ വേണം. അപേക്ഷിക്കാം: [email protected]

അധ്യാപകർ

മലപ്പുറം :

വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർസെക്കൻ ഡറി സ്കൂളിലേക്ക് എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, എച്ച്.എസ്.ടി. മാത്തമാറ്റിക്സ്, എച്ച്.എസ്.എസ്.ടി. ജിയോളജി എന്നീ അധ്യാപകരെ ആവശ്യമുണ്ട്. 2025 ജനുവരി ഒന്നിന് മുൻപായി അപേക്ഷിക്കുക. ഇ-മെയിൽ: [email protected]. ഫോൺ: 0494 2547021, 9400545116. വിലാസം: മാനേജർ, ബി.വൈ.കെ.വി.എച്ച്.എസ്. എസ്. വളവന്നൂർ, കൽപ്പകഞ്ചേരി പി.ഒ., മലപ്പുറം, പിൻ: 676551

പാലക്കാട് :

മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ടി.എസ്.എൻ.എം. ഹൈസ്കൂൾ കുണ്ടുർകുന്നിലേക്ക് ഭിന്നശേഷി വിഭാഗങ്ങൾക്കായി നീക്കിവെച്ച എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് കാഴ്ചപരിമിതി ഉള്ളവർക്കായി ഒരു ഒഴിവുണ്ട്. ഡിസംബർ 31-ന് മുൻപ് അസൽ രേഖകളുമായി മാനേജരുടെ ഓഫീസിൽ എത്തണം. ഫോൺ: 9744056155

പാലക്കാട്ടെ സി.ബി.എസ്.ഇ. ഹയർസെക്കൻഡറി സ്കൂളിലേക്ക് വൈസ് പ്രിൻസിപ്പൽ /അക്കാദമിക് കോഡിനേറ്റർ (പത്തുവർഷ ത്തെ പ്രവൃത്തിപരിചയം, രണ്ടുവർഷത്തെ സ്കൂൾ അഡ്മിനിസ്ട്രേ ഷൻ പരിചയം ഉൾപ്പെടെ), പി.ജി.ടി. (എല്ലാ വിഷയങ്ങളും), ടി.ജി. ടി. (എല്ലാ വിഷയങ്ങളും), പി.ആർ.ടി, കെ.ജി. അധ്യാപകർ, പി.ഇ.ടി. എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: zarminsolutions@ gmail.com

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് അപ്രന്റീസുകളുടെ നിയമനത്തിന് ഡിസംബർ 31 വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിലെ വി.ആർ.ഡി.എൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ ജൂനിയർ നഴ്സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നഴ്സിങ്ങിൽ നാലുവർഷ ബിരദമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 31ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2528855, 2528055.

താത്കാലിക നിയമം

വയനാട് ഗവ എന്‍ജിനിയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31 ന് രാവിലെ 9.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജിലെത്തണം. 

 സ്റ്റാഫ് നഴ്‌സ് നിയമനം:

അഭിമുഖം 30 ന്

വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എ മാണ് യോഗ്യത. അപേക്ഷകര്‍ക്ക് എ.എല്‍.എസ് ആമ്പുലന്‍സില്‍ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്രണ്ട് ഓഫീസില്‍ എത്തണം. ഫോണ്‍ – 04935 240264.

 ഡാറ്റാ എന്‍ട്രി നിയമനം

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡി.സി.എ, പി.ജി.ഡി.സി.എയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടെത്തണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

 ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://nish.ac.in/others/career.

 

 

 

Category: Job VacancyNews

Recent

അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ…

December 23, 2024

കേരള സ്കൂൾ അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് എജുക്കേഷണൽ അവാർഡ് വിതരണം രമേശ് ചെന്നിത്തല…

December 23, 2024

ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്: അപേക്ഷിക്കാം

December 22, 2024

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024
Load More