രണ്ടാം പാദവാർഷിക പരീക്ഷയുടെ  മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് മൂന്ന് പരിസര പഠനം

December 13, 2024 - By School Pathram Academy

രണ്ടാം പാദവാർഷിക പരീക്ഷയുടെ  മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് മൂന്ന് പരിസര പഠനം

പ്രവർത്തനം 1

മണ്ണിൽ ഒരുപാട് ചെറുജീവികൾ ഉണ്ടെന്നാണല്ലോ ടീച്ചർ പറഞ്ഞത് അവയൊക്കെ മണ്ണിനടിയിൽ എങ്ങനെ ശ്വസിക്കും? മണ്ണിൽ വായു ഉണ്ടായിരിക്കുമോ?

എ) മക്കുമോളുടെ സംശയം വായിച്ചില്ലേ? മണ്ണിൽ വായു ഉണ്ടോ എന്ന് കണ്ടെത്താൻ ഒരു പരീക്ഷണം എഴുതിനോക്കൂ.

ബി) മണ്ണിനുള്ളിൽ മണ്ണിരയെക്കാണാറില്ലേ എങ്ങനെയുള്ള മാണ് മണ്ണിര ആഹാരമാക്കുന്നത്?

ഉത്തരം

പ്രവർത്തനം 1

എ) ഒരു ചില്ലുഗ്ലാസിൽ വെള്ളമെടുത്ത് അയിലേക്ക് ഉണങ്ങിയ ഞെൺകട്ടകൾ ഇടുക. മൺകട്ടകളിൽ നിന്നും കുമിളകൾ ഉയർന്നു പൊങ്ങുന്നതായി കാണാം. മൺകുടകളിലേക്ക് വെള്ളം അരിച്ചിറ ങ്ങിയപ്പോൾ മണ്ണിനുള്ളിലെ വായു പുറത്തേക്ക് വന്നു. അതാ ണ് കുമിളകളായി ഉയർന്നു പൊങ്ങിയത്.

ബി) ജൈവാംശമുള്ള മണ്ണ് ഉണങ്ങിയ ഇലകളും കമ്പുകഷണങ്ങളും ജീവികളുടെ അവശിഷ്ടങ്ങളും അടങ്ങിയതാണ് ജൈവാംശം.

പ്രവർത്തനം 2

എ) മനുവും കൂട്ടുകാരും സ്കൂ‌ളും പരിസരവും വൃത്തിയാക്കിയപ്പോൾ കിട്ടിയ മാലിന്യവസ്തുക്കളാണ് താഴെത്തന്നിരിക്കുന്നത്. അവയെ തരം തിരിച്ച് എഴുതാമോ ?

പ്ലാസ്റ്റിക് കവറുകൾ, തെർമോകോൾ, കുപ്പിച്ചില്ല. പഴങ്ങൾ, പച്ചക്കറികൾ, ബാറ്ററികൾ ഉപയോഗശൂനുമായ ബൾബുകൾ, കടലാസ്, മരുന്നുകുപ്പികൾ

ബി )

പ്ലാസ്റ്റ‌ിക് വസ്‌തുക്കൾ വലിച്ചെറിയ രുതെന്ന് പറയുന്നതെന്തുകൊണ്ട് ?

ഉത്തരം

അപകടകരമായ മാലിന്യങ്ങൾ

•പഴകിയ ബാറ്ററി

• കീടനാശിനി കുപ്പികൾ

• ഉപയോഗ ശൂന്യമായ ബൾബുകൾ

അജൈവ മാലിന്യങ്ങൾ

പി.വി.സി പൈപ്പ്

പ്ലാസ്റ്റ‌ിക് ബോട്ടിലുകൾ

 പ്ലാസ്റ്റ‌ിക് കവറുകൾ

ജൈവ മാലിന്യങ്ങൾ

•പഴം

• പച്ചക്കറി അവശിഷ്‌ടങ്ങൾ

• ഭക്ഷണാവശി ഷ്‌ടങ്ങൾ

പ്രവർത്തനം 3

എ) ദീപ തയാറാക്കിയ ഭക്ഷ്യവസ്‌തുക്കളുടെ ആൽബത്തിലെ പേരും ചിത്രവും ശ്രദ്ധിക്കൂ. ഇവ ഏതു വിഭാഗത്തിൽപ്പെടുന്നു എന്ന് കണ്ടെത്തി എഴുതു.

ബി) നാം കഴിക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ എതാണ് കൂടുതൽ? വേവിച്ചതോ, വേവിക്കാത്തതോ? എന്തിനാണ് ഭക്ഷണം വേവിച്ച് കഴിക്കുന്നത്?

—————         —————       ——————– ഉത്തരം

അരി – ധാന്യങ്ങൾ

ചേന – കിഴങ്ങുവർഗ്ഗങ്ങൾ

മുന്തിരി – പഴങ്ങൾ

പാൽ,മുട്ട, മീൻ – 

ജന്തുക്കളിൽ നിന്ന് ലഭിക്കുന്നവ

ബി)

രുചി വർദ്ധിപ്പിക്കാൻ

ദഹനം എളുപ്പമാക്കാൻ

അണുക്കളെ നശിപ്പിക്കാൻ

പ്രവർത്തനം 4

എ) സ്‌കൂൾ ബസിലിരുന്ന് നിഹാലും കൂട്ടുകാരും റോഡിലെ വെള്ളയും കറുപ്പും ഇടകലർ വരകളിലൂടെ ആളുകൾ റോഡിന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കുന്നത് കണ്ടു. എന്തായിരിക്കും റോഡിൽ കാണുന്ന അത്തരം വാൾ? എന്തിനായിരിക്കും അവ ?

ബി) റോഡരികിലൂടെ നടക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?

1 …………….. 2……………………. 3………………..

ഉത്തരം

പ്രവർത്തനം: 4

എ). സീബ്രാ വരകൾ  കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ളതാണ് സീബ്രാ വരകൾ.

ബി) – വലതുവശം ചേർന്നു നടക്കുക

. കൂട്ടം കൂടി നടക്കരുത്

. നടപ്പാതയുണ്ടെങ്കിൽ അതിലൂടെ മാത്രമേ നടക്കാവു.

പ്രവർത്തനം 5

എ) കടുവക്കൊതുകിനേയും ചിണ്ടനെലിയെയും. മണിയന്ച്ചയെയും കൂട്ടുകാർക്കറിയില്ലേ? ഈ ജീവികൾ പല രോഗങ്ങളും പരത്തുന്നവയാണ്. താഴെത്തന്നിരിക്കുന്ന മോഗങ്ങൾ ഇവയിൽ ഏതൊക്കെ ജീവികൾ പരത്തുന്നതാണെന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക.

ചിക്കൻഗുനിയ,

എലിപ്പനി,

കോളറ,

പ്ലേഗ്,

ഡെങ്കിപ്പനി,

വയറിളക്കം

ബി) വ്യക്തിശുചിത്വം പാലിച്ചില്ലെങ്കിൽ പലവിധ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വ്യക്തിശുചിത്വ ത്തിനായി നിങ്ങൾ എടുക്കുന്ന എതെങ്കിലും 3 തീരുമാനങ്ങൾ എഴുതു.

എ)

കൊതുക് പരത്തുന്ന രോഗങ്ങൾ

•ചിക്കുൻഗുനിയ

•ഡെങ്കിപ്പനി

ഈച്ചകൾ മൂലമുണ്ടാകുന രോഗങ്ങൾ

കോളറ

വയറിളക്കം

എലി പരത്തുന്ന രോഗങ്ങൾ

എലിപ്പനി

പ്ലേഗ്

ബി)

. എല്ലാ ദിവസവും കുളിക്കും

. കൈകളിലെ നഖങ്ങൾ വെട്ടി പ

. രാവിലെയും രാത്രിയിലും പല്ലും നാവും വ്യത്തിയാക്കും.

പ്രവർത്തനം 6

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങി വിവിധതരം ഭക്ഷ്യവസ്തു‌ക്കൾ നാം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തിനായിരിക്കും?

 ഷായുടെ സംശയത്തിനുള്ള ഉത്തരം കണ്ടെത്തിയെഴുതു.

ഉത്തരം

പ്രവർത്തനം: 6

)

•നന്നായി വളരാൻ വേണ്ടി

•രോഗങ്ങൾ വരാതിരിക്കാൻ

•ജോലികൾ ചെയ്യാനുള്ള ശക്‌തി ലഭിക്കാൻ