യു.കെയിൽ നഴ്‌സ് ഒഴിവുകൾ

December 12, 2024 - By School Pathram Academy

യു.കെയിൽ നഴ്‌സ് (സൈക്യാട്രി) ഒഴിവുകൾ

യു.കെയിൽ മെന്റൽ ഹെൽത്ത് സ്‌പെഷ്യാലിറ്റിയിൽ നഴ്‌സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്‌സിങ്/ GNM വിദ്യാഭ്യാസയോഗ്യതയും IELTS/ OET യു.കെ സ്‌കോറും, മെന്റൽ ഹെൽത്തിൽ CBT യോഗ്യതയും നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

സൈക്യാട്രി സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. [email protected] ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET/IELTS സ്‌കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ 20 നകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

Category: Job VacancyNews