യന്ത്രസഹായത്തോടെ വിദ്യാർഥികൾക്ക് ക്ലാസ് എടുത്ത , 34 വർഷത്തെ അധ്യാപന ജീവിതത്തിൽനിന്ന് പടിയിറങ്ങുകയാണ് നെയ്യാറ്റിൻകര ഗവ. ജെ.ബി.എസിലെ പ്രഥമാധ്യാപകൻ പി.വി.പ്രേംജിത്ത്

May 31, 2022 - By School Pathram Academy

നേടിയ അറിവ് വിദ്യാർഥികൾക്ക് പകരാൻ അധ്യാപകന് സംസാരശേഷി അനിവാര്യം. എന്നാൽ രോഗം സംസാരശേഷി നഷ്ടപ്പെടുത്തിയ പ്രഥമാധ്യാപകനായ പ്രേംജിത്ത് അധ്യാപനം ഉപേക്ഷിച്ചില്ല. പകരം യന്ത്രസഹായത്തോടെ 34 വർഷത്തെ അധ്യാപന ജീവിതത്തിൽനിന്ന് അദ്ദേഹം പടിയിറങ്ങുകയാണ്. നെയ്യാറ്റിൻകര ഗവ. ജെ.ബി.എസിലെ പ്രഥമാ ധ്യാപകനാണ് പി.വി.പ്രേംജിത്ത്. 1987-ൽ പൂന്തുറ സെന്റ് തോമസ് സ്കൂളിൽ അധ്യാപകനായി. 1990- ൽ സർക്കാർ സർവീസിൽ ചേർന്ന് ഗവ. യു.പി.എസിലെ അധ്യാ പകനായി. 1997-ൽ ഡി.പി.ഇ. പി. പരിശീലകനായി. 2014-ൽ അതിയന്നൂർ ഗവ. യു.പി.എസി ലായിരിക്കുമ്പോഴാണ് ഈസോ ഫാഗസ് കാൻസർ രോഗം സ്ഥിരീകരിച്ചത്. ഇതോടെ വോക്കൽ കോഡ് നീക്കി.

സംസാരശേഷി നഷ്ടമായി അധ്യാപനം തുടരാൻ കഴിയില്ലെന്ന് കരുതിയയിടത്തുനിന്നു സഹ പ്രവർത്തകർ പകർന്ന ആത്മ വിശ്വാസത്തോടെ ഈസോ ഫാഗൽ സ്പീച്ച് എന്ന യന്ത്രത്തിൽ കുരുന്നുകളുമായി സംവദിച്ചു.

ഫാഗൽ സ്പീച്ച് എന്ന യന്ത്രത്തിന്റെ സഹായത്തോടെ അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക് തിരിച്ചെത്തി. 2018-മുതൽ ജെ.ബി. എസിലെ പ്രഥമാധ്യാപകനാണ്. പ്രഥമാധ്യാപകനാണെങ്കിലും യന്ത്രസഹായത്തോടെ വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു.

കോവിഡ് കാലത്ത് സർഗ ശേഷി വളർത്താനായി കിലുക്കാംപെട്ടി എന്ന പേരിൽ ഓൺ ലൈൻ കലോത്സവവും പ്രേംജിത്ത് സംഘടിപ്പിച്ചു. 31-ന് പ്രേംജിത്ത് സ്കൂളിന്റെ പടിയിറങ്ങും. വെൺപകൽ, ഓണംകോട്, ശ്രീ ലക്ഷ്മിയിൽ ഭാര്യ ശാസ്താംതല ഗവ. യു.പി.എസിലെ അധ്യാപിക യായ എസ്.എൽ.ബീനയ്ക്കും മക്കളായ ആരതിജിത്തിനും അതുൽ ജിത്തിനുമൊപ്പമാണ് താമസം.