മേയ് ഏഴ് മുതൽ 11 വരെ വിജ്ഞാനവേനൽ എന്ന അവധിക്കാലക്കൂട്ടായ്മ

April 12, 2022 - By School Pathram Academy

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു

വൈലോപ്പിള്ളി സംസ്‌കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ സംഘടിപ്പിക്കുന്നു.

മേയ് ഏഴ് മുതൽ 11 വരെ നടക്കുന്ന വിജ്ഞാനവേനൽ എന്ന അവധിക്കാലക്കൂട്ടായ്മയിൽ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടാകും.

ദിവസവും രാവിലെ 10.30ന് ക്ലാസുകൾ ആരംഭിക്കും. ഏഴ് മുതൽ 12-ാം ക്ലാസുവരെ ഉള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. 750 രൂപ രജിസ്‌ട്രേഷൻ ഫീസ്. പരമാവധി 100 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. രജിസ്‌ട്രേഷനു വേണ്ടി സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ, നാളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 (ഫോൺ: 0471-2311842) എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഏപ്രിൽ 30ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

Category: News