മെയ് മാസത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നവർക്കുള്ള ഒരു പ്രവർത്തന രീതി പരിചയപ്പെടാം
പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി മെയ് മാസത്തിൽ സ്കൂളിൽ നടത്താവുന്ന ചില പ്രവർത്തനങ്ങൾ
പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനു വേണ്ടി ഒരു പ്രവർത്തനങ്ങൾ പദ്ധതി ആവിഷ്കരിക്കാവുന്നതാണ്.
ചുരുങ്ങിയത് രണ്ടോ മൂന്നോ ദിവസം ചെയ്യാവുന്ന ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിക്കാം.
അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജനപ്രതിനിധികളേയും , രക്ഷിതാക്കളേയും അധ്യാപകരേയും ഉൾപ്പെടുത്തി ഒരു മീറ്റിംഗ് വിളിച്ചു ചേർത്ത് എങ്ങനെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കാം എന്ന് ചർച്ച നടത്താവുന്നതാണ്.
ക്യാമ്പ് ന് ഒരു ഡയറക്ടർ റെ തെരഞ്ഞെടുക്കാവുന്നതാണ്.
എത്ര ദിവസം |
എത്ര കുട്ടികൾ |
എന്തൊക്കെ പ്രവർത്തനങ്ങൾ | ആരെല്ലാം പങ്കെടുക്കണം| ക്ഷണിക്കേണ്ടവർ |
ക്ലാസുകൾ എടുക്കേണ്ടവർ |
ഭക്ഷണം |
സ്പോൺസർഷിപ്പ് |
ചുമതലാ വിഭജനം |
സമയം |
പബ്ലിസിറ്റി |
തുടർ പ്രവർത്തനം etc. എന്നിവ കൃത്യമായി പ്ലാൻ ചെയ്യണം.
PTA യുടെയും ,നാട്ടുകാരുടെയും , പൂർവ വിദ്യാർഥികൾ ,തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങളുടെ സഹകരണം പരിപാടിയുടെ സംഘാടനത്തിൽ നിർബന്ധമായും ഉണ്ടാകണം.
മാതാപിതാക്കളുടേയും മറ്റു പൊതുജനങ്ങളുടെയും പങ്കാളിത്വം ഉറപ്പാക്കണം.
CBSE, ICSE സ്കൂളുകളിലെയും മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കേണ്ടത്.
എല്ലാ ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാട്ടും കളികളും ഒക്കെ ആയി കുട്ടികൾ അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം ഒത്തു ചേരുമ്പോൾ അതൊരു പുത്തൻ അനുഭവമായി മാറണം.
കുട്ടികളെ സംബന്ധിച്ച് അവിസ്മരണീയമായ ഒരനുഭവം ആക്കി മാറ്റണം സമ്മർ ക്യാമ്പുകൾ.
– പ്രവർത്തനങ്ങൾ –
ഹലോ ഇംഗ്ലീഷ്,
മലയാള തിളക്കം,
ഉല്ലാസ ഗണിതം,
ചിത്ര രചന,
നാടൻ പാട്ട്,
ഒറിഗാമി,
കളിമൺ ശില്പ നിർമ്മാണം,
ചോക്ലേറ്റ് നിർമ്മാണം,
പേപ്പർ കാരിബാഗ് നിർമ്മാണം,
ലോഷൻ നിർമ്മാണം,
ചന്ദനത്തിരി നിർമ്മാണം
സോപ്പ് നിർമ്മാണം
ഹാൻഡ്വാഷ് നിർമ്മാണം,
LED ബൾബ് നിർമ്മാണം,
കളിപ്പാട്ട നിർമ്മാണം,
ബലൂൺ ആർട്ട്,
കഥ
കവിത
തിരക്കഥ
പേപ്പർ ബാഗ് നിർമ്മാണം
സാഹിത്യ സംവാദം,
പ്രകൃതി നടത്തം,
യോഗ
അഭിമുഖം
തുടങ്ങി നിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഓരോ ക്യാമ്പിലും നടത്താവുന്നതാണ്.
രക്ഷിതാക്കൾക്ക് വേണ്ടിയും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
ഓരോ സ്കൂളും ആകർഷകമായ പേരുകൾ ക്യാമ്പിന് നൽകാവുന്നതാണ്.
ഉദാഹരണത്തിന് …
വെളിച്ചം
നന്മ
കുരുത്തോല
പമ്പരം
നക്ഷത്ര കൂടാരം
മഴവില്ല്,
വർണ്ണൊത്സവം.. Etc
ഓരോ ദിവസവും ക്യാമ്പ് അവലോകനം നടത്തണം.
തയ്യാറാക്കിയത് :
Moideensha,
Chief Editor
Schoolpathram