ബ്രിട്ടീഷ് രാജിനെ ഭീഷണിപ്പെടുത്തുന്ന ബിർസ മുണ്ടയുടെ മുദ്രാവാക്യം – അബുവ രാജ് ഈതേ ജന, മഹാറാണി രാജ് തുണ്ടു ജാന “രാജ്ഞിയുടെ രാജ്യം അവസാനിക്കട്ടെ, നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടട്ടെ”

August 12, 2024 - By School Pathram Academy

ബ്രിട്ടീഷ് രാജിനെതിരെ പടപൊരുതി     വീരമൃത്യു വരിച്ച ബിർസാമുണ്ടയുടെ നാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തെക്കുറിച്ച് എഴുതാതെ ഈ കുറിപ്പിൽ തുടരുന്നതിൽ അർത്ഥമില്ല.

ബ്രിട്ടീഷ് രാജിനെ ഭീഷണിപ്പെടുത്തുന്ന ബിർസ മുണ്ടയുടെ മുദ്രാവാക്യം – അബുവ രാജ് ഈതേ ജന, മഹാറാണി രാജ് തുണ്ടു ജാന

“രാജ്ഞിയുടെ രാജ്യം അവസാനിക്കട്ടെ, നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടട്ടെ”

റൂർക്കല നഗര ഹൃദയത്തിലൂടെ യാത്ര ചെയ്യുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന ഒരു സ്റ്റേഡിയമാണ് ബിർസമുണ്ടേ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം

ഒഡീഷയിലെ റൂർക്കേലയിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ് ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം . ജാർഖണ്ഡിലെ ഖുന്തിയിൽ നിന്നുള്ള പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ പേരിലാണ് സ്റ്റേഡിയത്തിന് പേര് നൽകിയിരിക്കുന്നത് . 20,011 സ്ഥിരം സീറ്റുകളുള്ള ഈ സ്റ്റേഡിയം , 2023 ജനുവരി 29-ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ ഇരിപ്പിടമുള്ള ഹോക്കി സ്റ്റേഡിയമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 

2023 ലെ പുരുഷന്മാരുടെ FIH ഹോക്കി ലോകകപ്പിനായി ഇന്ത്യ ലേലം വിളിച്ചപ്പോൾ , ഒഡീഷയ്ക്കുള്ളിൽ മറ്റൊരു ഹോക്കി സ്റ്റേഡിയം നിർമ്മിക്കണമെന്ന് തീരുമാനിച്ചു . തുടർന്ന് സ്റ്റേഡിയം നിർമിക്കാൻ 15 ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചു. സ്റ്റേഡിയത്തിൻ്റെ നിർമ്മാണച്ചുമതല ഒഡീഷ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (IDCO) കൈമാറി .  

2021 ഫെബ്രുവരിയിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് സ്റ്റേഡിയത്തിൻ്റെ തറക്കല്ലിട്ടു. 2023 ജനുവരി 5 – ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉദ്ഘാടനം ചെയ്തു . ലോകത്തിലെ നാലാമത്തെ വലിയ ഫീൽഡ് ഹോക്കി സ്റ്റേഡിയം കൂടിയാണിത്.  

ഭിന്നശേഷിക്കാർ ഉള്‍പ്പടെ മത്സരം കാണാനെത്തുന്ന കാണികള്‍ക്ക് ക്ലാസിക് അനുഭവം സമ്മാനിക്കുന്ന റൂർക്കേലയിലെ ബിർസ മുണ്ട സ്‌റ്റേഡിയത്തിന് ലോകത്തെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമെന്ന അംഗീകാരം ലഭിച്ചു.

ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തിന് 20,011 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് , ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയങ്ങളിൽ ഒന്നാണ് . വാസ്തവത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഇരിപ്പിട ഹോക്കി സ്റ്റേഡിയമാണിത്.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തെ ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ ഇരിപ്പിടമുള്ള ഹോക്കി സ്റ്റേഡിയമായി അംഗീകരിച്ചു.

ലാഹോറിലെ നാഷണൽ ഹോക്കി സ്റ്റേഡിയം, ചണ്ഡീഗഡ് ഹോക്കി സ്റ്റേഡിയം, ലോസ് ഏഞ്ചൽസിലെ വീൻഗാർട്ട് സ്റ്റേഡിയം എന്നിവയിൽ ടെറസ് ഇരിപ്പിടങ്ങൾ ഉള്ളതിനാൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. എന്നിരുന്നാലും, ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തിൽ 20,011 ബക്കറ്റ് സീറ്റുകളുണ്ട്, ഇത് ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്റ്റേഡിയമാണ്.

15 മാസം കൊണ്ട് നിർമ്മിച്ച മനോഹരമായ സ്റ്റേഡിയത്തിൽ ഹോക്കിക്ക് വേണ്ടിയുള്ള രണ്ട് ലോകോത്തര എഫ്ഐഎച്ച് അംഗീകൃത ടർഫുകളും ഉണ്ട്, ജിംനേഷ്യങ്ങളും ലോകകപ്പ് വില്ലേജും കൂടാതെ എട്ട് ടീമുകൾക്ക് വസിക്കാം.

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ പേരിലുള്ള സ്റ്റേഡിയം ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ബിജു പട്നായിക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കാമ്പസിനുള്ളിൽ 50 ഏക്കറിലാണ് നിർമ്മിച്ചിരിക്കുന്നത്.

 ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഉള്‍പ്പടെ അതിനൂതനമായാണ് ബിർസ മുണ്ട അന്താരാഷ്‌ട്ര ഹോക്കി സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

ശാരീരിക വൈകല്യം നേരിടുന്ന ഹോക്കി ആരാധകരെ ഒന്നാം നിരയിലെ സ്‌റ്റാൻഡിലേക്കെത്തിക്കുന്നതിനായി ലിഫ്റ്റിലേക്ക് നയിക്കുന്ന റാമ്പ് നിർമിച്ചതുള്‍പ്പടെ ക്രമീകരണം കൂടുതൽ ഭിന്നശേഷി സൗഹാർദ്ദ പരമാക്കിയിട്ടുമുണ്ട്. മാത്രമല്ല ഭിന്നശേഷിക്കാർക്ക് ഏത് ഗേറ്റ് മാര്‍ഗവും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്നും സ്‌റ്റേഡിയത്തിൽ അവർക്കായി 100 സീറ്റുകൾ പ്രത്യേകം നീക്കി വച്ചിട്ടുണ്ട്.

മത്സരം കാണാനായി വാഹനങ്ങളിലെത്തുന്ന കാണികള്‍ക്ക് സ്‌റ്റേഡിയത്തിന്‍റെ 100 മീറ്റർ ചുറ്റളവിൽ ആറ് വിശാലമായ പാർക്കിങ് ഏരിയകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹനം പാര്‍ക്ക് ചെയ്‌ത ശേഷം ആരാധകരുടെ സ്‌റ്റാൻഡിലേക്കുള്ള നടത്തം ആസ്വാദ്യകരമാക്കാന്‍ മനോഹരമായ കലകളിലൂടെ ഹോക്കിയെ വിളംബരപ്പെടുത്തുന്ന തരത്തിലാണ് പാത രൂപകൽപന ചെയ്തിരിക്കുന്നത്. മാത്രമല്ല അവരുടെ സീറ്റുകളിലേക്ക് സംശയങ്ങള്‍ കൂടാതെ എത്തിപ്പെടാനാകുന്ന തരത്തില്‍ എല്ലായിടത്തും സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസ മുണ്ഡ മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ മുണ്ഡ ആദിവാസികളുടെ “ഉൽഗുലാന്” (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നൽകി.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാനം പിടിച്ച ഒരേയൊരു ഗോത്രവർഗക്കാരൻ.മലയാളിയെ സംബന്ധിച്ച് ദർസാമുണ്ട അത്ര പരിചയം ഉള്ള ഒരു വ്യക്തിയല്ല. ബിർസ മുണ്ട എന്ന ആദിവാസിയുടെ പോരാട്ടവീര്യം ഇന്നും ഓരോ ജാർഖണ്ഡുകാരന്റെയും രക്തത്തിലുണ്ട്. ജാർഖണ്ഡിന്റെ ഓരോ മുക്കിലും ബിർസയുടെ ശില്പങ്ങളാണ്. തലസ്ഥാന നഗരിയിൽ ബിർസ മുണ്ട എയർപോർട്ടും സ്ഥിതിചെയ്യുന്നു.ബിർസമുണ്ടയുടെ പോരാട്ട ചരിത്രം അത്ഭുതകരമാണ്. ബിർസയുടെ ജന്മദിനമായ നവംബർ 15-ന് രാജ്യം ജൻജതീയ ഗൗരവ് ദിവസായി ആചരിക്കുന്നു. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ കോക്കർ പരിസരത്തുള്ള മസോളിയം എന്ന സമാധി സ്ഥലത്താണ് ഔദ്യോഗിക ആഘോഷം നടക്കുന്നത്.

ആരാണീ ബിർസ മുണ്ട

ജാർഖണ്ഡിലെ മലമടക്കുകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടിയ മഹാ വ്യക്തിത്വത്തിന്റെ ഉടമയാണ് ബിർസ മുണ്ട.

ജാർഖണ്ഡിലെ വനാന്തരങ്ങളിൽ ബ്രീട്ടിഷുകാർക്കെതിരേ പോരാടിയ കരുത്തനായ ഗോറില്ലാ പോരാളി. 1875 നവംബർ 15-ന് വനവാസി ഗോത്രസമുദായമായ മുണ്ട വർഗത്തിൽ ജനിച്ചു. തന്റെ 25-ാം വയസ്സിൽ അവസാനിച്ച ജീവിതത്തിനിടയിൽ ഭാരതത്തിലെ വനവാസിജനതകളുടെ പോരാട്ടവീര്യത്തെ ചരിത്രത്താളുകളിൽ എഴുതിച്ചേർത്ത ധീരദേശാഭിമാനി. വനവാസി നേതാവായിരുന്ന ബിർസ ബ്രിട്ടീഷുകാരുടെ അനീതിയ്ക്കെതിരേ ശക്തമായി പ്രതിഷേധിക്കുകയും കലാപത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.

Category: News