പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം; നിഖിൽ മനോഹർ അറസ്റ്റിൽ
പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം; നിഖിൽ മനോഹർ അറസ്റ്റിൽ
കൊല്ലം
ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയയാൾ പിടിയിൽ. വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.
കൊല്ലം പോരുവഴി പഞ്ചായത്ത് ബിജെപി അംഗമാണ് നിഖിൽ. മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.