പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part IV

September 26, 2024 - By School Pathram Academy

പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part IV

പ്രവർത്തനം 1

ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.

1.ലോക പുസ്‌തക ദിനം എന്നാണ്?

(ജൂൺ 23, ഏപ്രിൽ 23, സെപ്റ്റംബർ 23, ഒക്ടോബർ 23)

2. താഴെപ്പറയുന്ന കൃതികളിൽ വേറിട്ടു നില്ക്കുന്നത് ഏത്?

(കയർ, പാത്തുമ്മയുടെ ആട്, ആലാഹയുടെ പെൺമക്കൾ, കാഞ്ചനസീത)

3. ശരിയായ പദം എടുത്തെഴുതുക

(സ്യഷ്‌ടാവ്, അഥിതി, പ്രവർത്തി, ഹാർദ്ദം)

4. ‘സുഹറ’ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?

(പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങൾ. ആനവാരിയും പൊൻകുരിശും)

5. “സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി നേടുന്നു.” – ആരുടെ വരികൾ? (ജി. ശങ്കരക്കുറുപ്പ്, ഒ.എൻ.വി. കുമാരനാശാൻ, ചങ്ങമ്പുഴ)

പ്രവർത്തനം 2

6. ചുവടെ തന്നിട്ടുള്ള പദങ്ങൾ അകാരാദിക്രമം പാലിച്ച് അർഥം കണ്ടെത്തി നിഘണ്ടു നിർ മ്മിക്കുക. വ്യഥ, അംബരം, നീഹാരം, അവനി, രണം 

പ്രവർത്തനം 3

7. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്‌കൂൾതല ഉദ്ഘാടനച്ചടങ്ങിൻ്റെ പത്രവാർത്ത തയ്യാറാക്കുക.

പ്രവർത്തനം 4

8. ചുവടെ തന്നിട്ടുള്ള ശൈലികളുടെ ആശയം ഒന്നോ രണ്ടോ വാക്യത്തിൽ വ്യക്തമാക്കുക.

അക്കിടി പറ്റുക

അർദ്ധരാത്രിക്കു കുട പിടിക്കുക

എരിതീയിൽ എണ്ണയൊഴിക്കുക

ഉപ്പുതൊട്ടു കർപ്പൂരംവരെ

കണ്ണിൽ പൊടിയിടുക

പ്രവർത്തനം 5

9. ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.

ഗാന്ധിയെ വരയ്ക്കാൻ എളുപ്പമാണ് രണ്ടോ നാലോ രേഖകൾ മതി ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ് കെട്ടിയ വേഷങ്ങൾ അഴിച്ചു കളഞ്ഞാൽ മതി.

കല്പറ്റ നാരായണൻ

പ്രവർത്തനം 6

10. തെറ്റുണ്ടെങ്കിൽ തിരുത്തുക.

ഏകദേശം മുന്നൂറോളംപേർ സമ്മേളനത്തിൽ പങ്കെടുത്തു.

അയാൾ മരിക്കാൻ കാരണം പ്രായാധിക്യംകൊണ്ടാണ്.

നല്ലവരായ നാട്ടുകാരോടുള്ള കൃതജ്ഞത നന്ദിപൂർവ്വം രേഖപ്പെടുത്തിക്കൊള്ളുന്നു.

നാം കഴിക്കുന്ന ആഹാരത്തിൽ മറ്റ് വിഷാംശങ്ങൾ കലരാതെ സൂക്ഷിക്കണം.

ഭാര്യയുടെ മാത്രമല്ല മക്കളുടെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു.

പ്രവർത്തനം 7

11. തന്നിട്ടുള്ള ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസം തയ്യാറാക്കുക.

ഓൺലൈൻ വിദ്യാഭ്യാസം – സാധ്യതകളും പരിമിതികളും

. മാനുഷികമൂല്യങ്ങൾ വളർത്തുന്നതിൽ സാഹിത്യത്തിനുള്ള പങ്ക്.

Category: NewsQUIZ