പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് ചോദ്യങ്ങൾ

September 26, 2024 - By School Pathram Academy

 വെള്ളപ്പൊക്കം

ജലമേന്തിയോടിത്തളർന്ന മേഘം മലയിൽത്തടഞ്ഞു കമിഴ്ന്നു വീണു; കൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെ ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ – തണ്ണീർ ചിതറിത്തെറിപ്പതു കാൺമതില്ലേ? പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ കരകൾ കവിഞ്ഞു, വയൽ നിറഞ്ഞു; പടിയോളം വന്നെത്തി, തൊടിയിലും ചെന്നെത്തി ഞൊടിയിലീ മുറ്റത്തുമോടിയെത്തും, വെള്ള മൊടുവിലീയിറയത്തുമേറിയെത്തും. ചെറുവഞ്ചി വേഗമിറക്കി വയ്ക്കൂ, കുറിയ നയമ്പു തിരഞ്ഞെടുക്കൂ; (നയമ്പ് – പങ്കായം)

കവിത വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക. തന്നിട്ടുള്ള സൂചനകൾ നിങ്ങൾക്കുള്ള മാർഗനിർദേശമായി പരിഗണിച്ചാൽ മതി.

സൂചനകൾ:

“ഓടിത്തളർന്ന മേഘം തടഞ്ഞുവീണു’ എന്നതിൽ സൂചിപ്പിക്കുന്ന ശാസ്ത്രതത്വം എന്താണ്? അത് എങ്ങനെയാണ് കവി സർഗാത്മകമായി അവതരിപ്പിച്ചിട്ടുള്ളത്?

‘ചടപടശബ്ദം’ എന്നതുകൊണ്ട് കവി അർഥമാക്കുന്നതെന്താണ്?

ഇത്തരത്തിൽ സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടുവേണം കവിതയുടെ ആസ്വാദനം തയ്യാറാക്കാൻ.

2. ചേരുംപടി ചേർക്കുക

യഥാർഥ പേര്

1.അച്യുതൻ നമ്പൂതിരി

2.നാരായണമേനോൻ 

3.ജോർജ് വർഗീസ് 

4.പി. സി. കുട്ടികൃഷ്ണൻ 

5.ഗോവിന്ദൻ നായർ 

സാഹിത്യ ലോകത്ത് അറിയപ്പെടുന്ന പേര് 

1.ഉറുബ്

2.അക്കിത്തം

3.ഇടശ്ശേരി

4.കാക്കനാടൻ

5.വള്ളത്തോൾ

 തെറ്റുതിരുത്താം

ഒരു കുട്ടി, പഴഞ്ചൊൽശേഖരത്തിൽ എഴുതിയിരിക്കുന്നത് നോക്കൂ. ചില അക്ഷരപ്പിശകു കൾ കടന്നുകൂടിയിട്ടുണ്ട്. തിരുത്തിയെഴുതുക.

. ഐക്യമത്യം മഹാബലം

.ആനപുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ടല്ലോ.

.ആറിൽ കളഞ്ഞാലും അളന്നു കളയണം

.മകരത്തിൽ മഴ പെയ്‌താൽ മലയാളം മുറിയും.

.ആടറിയുമോ അങ്ങാടിവാണിപം.

4. വരികുട്ടിച്ചേർക്കാം

താളവും ആശയവും പരിഗണിച്ച് വരികൾ കൂട്ടിച്ചേർക്കുക. കുറഞ്ഞത് അഞ്ചു വരിയെങ്കിലും വേണം.

“മുറ്റത്തെ മുല്ലയിലിന്നലെയന്തിക്കു മുത്തുപോലഞ്ചാറുമൊട്ടു കണ്ടു.”

……………………………..

……………………………..

5. കേരളത്തെക്കുറിച്ച് ഒരാളെഴുതിയ കുറിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്. അതിൽ ഭാഷാപരമായ ചില പിഴവുകൾ വന്നിട്ടുണ്ട്. അവ തിരുത്തി കുറിപ്പ് പൂർണ്ണമായി മാറ്റിയെഴുതുക.

കേരളം

ഞങ്ങളുടെ ജന്മനാടാണ് കേരളം. കേരളത്തിൻ്റെ കിഴക്കുഭാഗത്ത് സഹ്യപർവതവും പടി ഞ്ഞാറുഭാഗത്ത് കടൽ ആണ്. മലയാള ഭാഷയാണ് ഞങ്ങളുടെ ഭാഷ, മാനുഷരെല്ലാരു മൊന്നുപോലെ കഴിഞ്ഞ ഒരു പഴയ ഭൂതകാലം ഞങ്ങൾക്കുണ്ടായി രുന്നുവെന്നാണ് ഐ തിഹ്യം. നദികൾകൊണ്ട് അനുഗ്രഹിച്ച നാടാണിത്. ചെറുതും വലുതുമായ തടാകങ്ങളും വയലുകളും നാടിനു സൗന്ദര്യഭംഗി കൂട്ടുന്നു.

Category: NewsQUIZ