പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part 1

September 26, 2024 - By School Pathram Academy

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

1. ഉദ്ഘാടനം – ഉത്ഘാടനം

2. പ്രായച്ചിത്തം – പ്രായശ്ചിത്തം

3. ഐകമത്യം – ഐക്യമത്യം

4.കവയിത്രി -കവയത്രി 

5. യാദൃശ്ചികം – യാദൃച്ഛികം

II. താഴെ നൽകിയിരിക്കുന്ന വാക്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തിയെഴുതുക. 

1. കോടതി അഴിമതി ചെയ്‌തതിന് ഉദ്യോഗസ്ഥനെ ശിക്ഷിച്ചു.

2. വെള്ളപ്പൊക്കംമൂലം വീടു നഷ്‌ടപ്പെട്ടവരെ വീണ്ടും പുനരധിവസിപ്പിക്കേണ്ടതാണ്.

3. ദുഃഖം സഹിക്കാൻ വയ്യാതെ അയാൾ സ്വയം ആത്മഹത്യ ചെയ്തു.

4. വേറെയും രണ്ടു കാര്യങ്ങൾകൂടി ഇതിനെതിരെ ചൂണ്ടിക്കാണിക്കാനുണ്ട്.

III. താഴെക്കൊടുത്തിരിക്കുന്ന പദങ്ങളുടെ വിപരീതാർഥംവരുന്ന പദങ്ങൾ ബ്രാക്കറ്റിൽ നിന്നു തിരഞ്ഞെടുത്തെഴുതുക.

1 സുലഭം

2. പൂർവം

3.കൃതജ്ഞത 

4.ദൃഡം 

5.ക്ഷയം 

(ശിഥിലം, ദുർലഭം, വൃദ്ധി, പശ്ചിമം, കൃതഘ്‌നത, സുദൃഢം)

IV. ഒറ്റപ്പദമാക്കുക

1. ലോകത്തെ സംബന്ധിച്ചത്

2. തിഥി നോക്കാതെ വരുന്നവർ

3. വിവിധമായ അവസ്ഥ

4. കൃഷിയെ സംബന്ധിച്ചത്

5. അറിയാനുള്ള ആഗ്രഹം

V. ഒറ്റവാക്യത്തിൽ ഉത്തരമെഴുതുക

1. ‘കവിയുടെ കാല്‌പാടുകൾ’ ആരുടെ ആത്മകഥയാണ്?

2. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം?

3.ജ്ഞാനപീഠപുരസ്‌കാരം ആദ്യമായി ലഭിച്ച മലയാള സാഹിത്യകാരൻ ആര്?

4. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

5. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” – ഈ വരികൾ ആരുടേതാണ്?

VI. താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു ഖണ്ഡിക എഴുതുക.

ലഹരിയെന്ന മഹാവിപത്ത്

നവമാധ്യമങ്ങളും വായനയും

വിദ്യാഭ്യാസവും പാരിസ്ഥിതികാവബോധവും

7. താഴെ നൽകിയിരിക്കുന്ന നാടൻപാട്ടിന് ആസ്വാദനം തയ്യാറാക്കുക.

“ഞാനിന്നലെയാരു ചൊപ്പനം കണ്ടേ, പാള പയിത്തു ചണങ്കോടെ വിയുന്തേ പെയ്യാണ്ടെനിക്കൊരു പോയത്തം പച്ചി പാച്ചോറെണ്ണും ചൊല്ലി പയംതിട്ടംതിന്റെ ഞാനുമെന്റളിയനും കളികാമാൻ പോയ്യെ അവിടെവച്ചളിയനെ വെയമുക്കൻ തൊട്ടേ അവിടന്നെന്റെളിയനെ കിഴക്കോട്ടെക്കെടുത്തേ അവിടുത്തെവെയവാരിയവിടെയില്ലാഞ്ഞു”

അർഥസൂചനകൾ

ചൊപ്പനം – സ്വപ്നം, പയിത്തു – പഴുത്തു. വിയുന്നേ – വീണു. പോയത്തം – അബദ്ധം, പച്ചി – പറ്റി, പാച്ചോറ് – പാൽച്ചോറ്, പയംതിട്ടം – വിസർജ്ജ്യം, വെയമൂക്കൻ – വിഷമുള്ള മൂർഖൻപാമ്പ്, വെയവാരി – വിഷഹാരി

Category: NewsQUIZ