പൊതു വിദ്യാഭ്യാസ വകുപ്പ് -2024-25 അദ്ധ്യയന വർഷത്തെ അക്കാദമിക് മോണിറ്ററിംഗ് സംബന്ധിച്ച സർക്കുലർ

September 28, 2024 - By School Pathram Academy

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

 തിരുവനന്തപുരം

തീയതി : 27-09-2024

സർക്കുലർ

വിഷയം:- പൊതുവിദ്യാഭ്യാസം -2024-25 അദ്ധ്യയന വർഷം അക്കാദമിക് മോണിറ്ററിംഗ് പദ്ധതി സ്കൂളുകളിലും, ഓഫീസുകളിലും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സൂചന :- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 13.06.2024 ലെ പി.എൽ(1)/15217/2023/ഡിജിഇ(30) നമ്പർ ഉത്തരവ്

എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ളതും. സാമൂഹ്യനീതിയിൽ അധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുക എന്നത് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. വിദ്യാലയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുകയും അവശ്യ സന്ദർഭങ്ങളിൽ വേണ്ട പിന്തുണ നൽകാൻ കഴിയുകയും ചെയ്യേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ മോണിറ്ററിംഗ് കാര്യക്ഷമവും ഫലപ്രദവുമായി നിർവഹിക്കേണ്ടത് ഇതിനാൽ അത്യന്താപേക്ഷി‌തമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ജില്ല,വിദ്യാഭ്യാസ ജില്ല. ഉപജില്ലാ അടിസ്ഥാനത്തിൽ മോണിറ്ററിംഗ് ടീം രൂപീകരിക്കുകയും ഓരോ മാസത്തേയും മോണിറ്ററിംഗ് പ്ലാൻ മുൻകൂട്ടി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഇതിനായി താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

1. അക്കാദമിക് മോണിറ്ററിംഗിന് സ്വയം വിലയിരുത്തലിൻ്റെയും ബാഹ്യ വിലയിരുത്തലിന്റെയും സങ്കേതങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. വിലയിരുത്തൽ ഗുണാത്മകവും പിന്തുണാധിഷ്ഠിതവും പ്രശ്നപരിഹരണത്തിന് സഹായകവും നൂതനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വഴിയൊരുക്കുന്നതുമാകണം.

2. സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുത്തവരുടെ എ.ഇ.ഓ /ഡി.ഇ.ഓ മാരുടെ നേതൃ ത്ത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ /സബ് ജില്ലയിലെ ജില്ലയിലെ മുഴുവൻ ഹെഡ്മാസ്റ്റർമാർക്കും SRG കൺവീനർമാർക്കും പരിശീലനം നൽകണം.

3. സ്കൂൾ ഒരു യൂണിറ്റായി കണക്കാക്കിയാകണം മോണിറ്ററിംഗ് പ്രവർത്തനം നടക്കേണ്ടത്.

4. സ്വയം വിലയിരുത്തൽ സ്ഥാപനാധിഷ്ഠിതമാകണം. ഇതിന് മൂന്ന് തലങ്ങൾ ഉണ്ട്. ടീച്ചർ നടത്തുന്ന സ്വയം വിലയിരുത്തൽ, സ്കൂൾ പ്രവർത്തനങ്ങളെ ഒരു യൂണിറ്റായി കണ്ട് എസ്.ആർ.ജി നടത്തുന്ന വിലയിരുത്തൽ എന്നിവയാണ് ആദ്യ രണ്ട് വിലയിരുത്തലുകൾ. പ്രധാനാധ്യാപിക ഏറ്റെടുത്ത് നടത്തുന്ന മോണിറ്ററിംഗാണ് അടുത്ത ഘട്ടം. ഈ മൂന്നു തലങ്ങൾക്കും നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗരേഖ പ്രയോജനപ്പെടു ത്തേണ്ടതാണ്.

5.ബാഹ്യതലവിലയിരുത്തൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദഗ്ധരും ചേർന്ന് നിർവഹിക്കേണ്ടതാണ്. അധ്യാപകർക്ക് തത്സമയ പിന്തുണ നൽകുന്നതിനും പരിഹാര പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നതിനും ബാഹ്യതല മോണിറ്ററിംഗ് സഹായകമാകണം.

6. ജില്ലാതല/ വിദ്യാഭ്യാസജില്ലാതല മോണിറ്ററിംഗിൻ്റെ ചുമതല ഡി.ഡി.ഇ/ ഡയറ്റ് പ്രിൻസിപ്പാൾ/ ഡി.പി.സി/കൈറ്റ് കോ-ഓർഡിനേറ്റർ

7. വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഡി.ഇ.ഓ ബന്ധപ്പെട്ട ഡയറ്റ് ഫാക്കൽറ്റി/ ഡി.പി.ഓ

8. ഉപജില്ലാതലത്തിൽ എ.ഇ.ഒ/ഡയറ്റ്ഫാക്കൽറ്റി/ബി.പി.സി. എന്നിവർക്കായിരിക്കും മോണിറ്ററിംഗ് ചുമതല.

9. ജില്ല/വിദ്യാഭ്യാസ ജില്ല/ ഉപജില്ലാതല മോണിറ്ററിംഗ് നടക്കുമ്പോൾ അക്കാദമിക് പിന്തുണ നൽകാൻ ഉത്തരവാദിത്തപ്പെട്ടവരുടെ (ഡയറ്റ്, എസ്.എസ്.കെ) സേവനം ഉറപ്പാക്കണം.

10. വിദ്യാലയ മോണിറ്ററിംഗിനുശേഷം എസ്.ആർ.ജി ചേരണം. മോണിറ്ററിംഗിൻറെ തുടർച്ചയായുള്ള കണ്ടെത്തലുകളും വിശകലനങ്ങളും എഴുതി അവതരിപ്പിക്കണം. പരിഹാര നിർദ്ദേശങ്ങൾ പൊതുവായി രൂപീകരിക്കണം.

11. ബാഹ്യതല മോണിറ്ററിംഗ് പ്രവർത്തനം സ്കൂളിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളേയോ അന്തരീക്ഷത്തെയോ ബാധിക്കാത്ത വിധം സൗഹാർദപരമായി നടപ്പിലാക്കണം. മോണിറ്ററിംഗിന് ശേഷം ഗുണാത്മകമായ വിലയിരുത്തലുകൾ തയ്യാറാക്കി നൽകണം.

12. ബാഹ്യതല മോണിറ്ററിംഗ് നടക്കുമ്പോൾ മോണിറ്ററിംഗ് അംഗങ്ങൾക്ക് ചുമതലാവിഭജനം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാവുന്നതാണ്. ഇത് കാര്യക്ഷമവും സമയബന്ധിതമായി മോണിറ്ററിംഗ് പൂർത്തിയാക്കുന്നതിനും ഉപകരിക്കും. ബാഹ്യതല മോണിറ്ററിംഗ് സ്വയം വിലയിരുത്തലിന് പ്രേരണ നൽകുന്നതും തുടർഗുണമേന്മ പ്രവർത്തനങ്ങൾക്ക് സഹായകമാകു ന്നതുമാകണം.

13. അക്കാദമിക മോണിറ്ററിംഗിൽ കണ്ടെത്തിയതും, വിശകലനം ചെയ്തതുമായ കാര്യങ്ങൾ ജില്ലാതല സബ്ജില്ലാതല ഓഫീസേഴ്സ് യോഗങ്ങൾ, ഡയറ്റ് ഫാക്കൽറ്റി യോഗങ്ങൾ എന്നിവയിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പരിഹാര പ്രവർത്തനങ്ങൾ രൂപീകരിക്കേണ്ട തുമാണ്.

14. മോണിറ്ററിംഗ് റിപ്പോർട്ട് ചുമതലപ്പെട്ട മേലാഫീസിലേക്ക് കൈമാറേണ്ടതാണ്. (ഹെഡ്മാസ്റ്റർമാർ മോണിറ്ററിംഗ് റിപ്പോർട്ട് എ.ഇ.ഒ/ഡി.ഇ.ഒ.മാർക്കും, എ.ഇ.ഒ/ഡി.ഇ.ഒ. റിപ്പോർട്ട് ഡിഡിഇക്കും ഡി.ഡി.ഇ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്.

15. ജില്ലാ/സബ്ജില്ലാതലത്തിൽ വേണ്ടുന്ന അക്കാദമിക പിന്തുണയും പരിഹാര പ്രവർത്തനങ്ങളും ഡയറ്റ്/ബി.ആർ.സി. തലങ്ങളിൽ കൈക്കൊളേളണ്ടതാണ്.

                    പൊതുവിദ്യാഭ്യാസ            

           ഡയറക്ടർ

 

സ്വീകർത്താവ്

1. എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും.

2. എല്ലാ ഡയറ്റ് പ്രിൻസിപ്പൽമാർക്കും.

3. എല്ലാ ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും.

4. എല്ലാ ഡി.പി.സി മാർക്കും (സമഗ്ര ശിക്ഷാ കേരള)

5. എല്ലാ കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർമാർക്കും.

6. എല്ലാ വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർമാർക്കും.

7. എല്ലാ പ്രഥമാധ്യാപകർക്കും (ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ മുഖേന).

പകർപ്പ്

1. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്ര ശിക്ഷാ കേരള

2. ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. തിരുവനന്തപുരം

3. സ്റ്റേറ്റ് കോർഡിനേറ്റർ, വിദ്യാകിരണം.

പൂർണ്ണ വിവരങ്ങൾ ലഭിക്കുന്നതിനായി താഴെ ലിങ്ക് ഡൗൺലോഡ് ചെയ്യുക 👇

Circular & Monitoring format (1)

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More