പാൽ വിതരണം ചെയ്യാൻ പുതിയ ഡ്രോണുമായി ഷിമ്രോൺ .ഇരിങ്ങോൾ ജി വി എച്ച് എസ് സ്കൂളിലെ ഷിമ്രോണിന്റെ പ്രോജക്റ്റ് സംസ്ഥാന വൊക്കേഷണൽ എക്സ്പോയിലെയ്ക്ക് തെരഞ്ഞെടുത്തു
![](https://www.schoolpathram.com/wp-content/uploads/2023/11/Screenshot_20231106-214711.jpg)
പാൽ വിതരണം ചെയ്യാൻ പുതിയ ഡ്രോണുമായി ഷിമ്രോൺ
എറണാകുളം എസ് ആർ വി സ്കൂളിൽ നടന്ന റീജിയണൽ വൊക്കേഷണൽ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫാം അസിസ്റ്റന്റ് ഡ്രോണും സമാർട്ട് ഹെൽമെറ്റും ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വൊക്കേഷണൽ എക്സ്പോയിലെയ്ക്ക് ഇരിങ്ങോൾ ജി വി എച്ച് എസ് സ്കൂളിലെ ഷിമ്രോണിന്റെ പ്രോജക്റ്റ് തെരഞ്ഞെടുത്തു. എറണാകുളം ,കോട്ടയം ജില്ലകളിലെ അറുപത്തിയഞ്ച് സ്കൂളുകളിലെ നാൽപതോളം കോഴ്സുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രോജക്റ്റുകളിൽ നിന്നും ഇന്നൊവേറ്റീവ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഡയറി ഫാമിലും വീടുകളിലും നിന്നും ക്ഷീരകർഷകർ ശേഖരിക്കുന്ന പാൽ വിതരണത്തിനും പശുക്കളെ മോണിറ്റർ ചെയ്യാനുമാണ് ഈ ഫാം അസിസ്റ്റന്റ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. കൂടാതെ മണ്ണിന്റെയും ജലത്തിന്റെയും പി.എച്ച് മൂല്യ നിർണ്ണയം, തീറ്റപുൽ കൃഷി, അഗ്നിശമനം എന്നിവയ്ക്കും ഈ ഡ്രോൺ സഹായകരമാണ്.
എൽ.ഇ.ഡി ഡിജിറ്റൽ ടെമ്പറേച്ചർ കൺട്രോളർ സംവിധാനം വഴി പാലിന്റെ താപനില അളക്കുവാനും കഴിയും. ഈ ഡ്രോൺ പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം സോളാർ പാനലിലൂടെ സിസ്റ്റത്തിൽ ശേഖരിയ്ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ ഉത്പ്പെടുത്തികൊണ്ട് ഒരു വാട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി ഗൂഗിൾ ലൊക്കേഷൻ ഉപയോഗിച്ച് പാൽ വിതരണം വീടിന്റെ മുന്നിൽ എത്തിക്കാൻ കഴിയും
വാഹനത്തിൽ കൊണ്ട് പോയി പാൽ വിതരണം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഇന്ധന ചെലവും , കാലതാമസവും , ലേബർ കോസ്റ്റും ചുരുക്കി കുറഞ്ഞ ചിലവിൽ പാൽ വിതരണം ചെയ്യാൻ കഴിയുമെന്ന് ഷിമ്രോൺ ഷിജി പറഞ്ഞു. സ്കൂൾ തലത്തിൽ നടന്ന വൊക്കേഷണൽ എക്സ്പോയിലും ഷിമ്രോൺ കണ്ടുപിടിച്ച സ്മാർട്ട് ഹെൽമെറ്റിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രശംസ പിടിച്ചുപറ്റിയുണ്ടായിരുന്നു. വി. എച്ച്.എസ് ഇ പരീക്ഷ സെക്രട്ടറിയും എറണാകുളം അസിസ്റ്റന്റ് ഡയറക്ടറുമായ ലിസി ജോസഫും എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടറും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുണ്ടായിരുന്നു.
രണ്ടാം വർഷ വി എച്ച്.എസ് ഇ യിലെ ഡയറി ഫാർമർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളായ ഷിമ്രോൺ ഷിജി, അനുജിത്ത് ജി കുമാർ , നിഖിൽ മാർട്ടിൻ , മുഹമ്മദ് യാസീൻ , കുര്യൻ കെ പ്രിൻസ് , ഇൻഷ മോൾ എം.എ തുടങ്ങിയവരാണ് ഈ ഡ്രോണിന്ന് പിന്നിലെ മിടുക്കൻമാർ . പ്രിൻസിപ്പാൾ ആർ സി ഷിമി, പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലിൽ , വൊക്കേഷണൽ റ്റീച്ചർമാരായ ഡോ അരുൺ ആർ ശേഖർ, ഡോ. കാവ്യ നന്ദകുമാർ , പി.സമീർ സിദ്ദീഖി, കെ.എസ് അഖില ലക്ഷ്മി, സ്മിത്ത് ഫ്രാൻസിസ് , ജിഷ ജോസ്ഥ് തുടങ്ങിയവരുടെ പൂർണ്ണ പിന്തുണയും സഹായവും ആയിരുന്നു ഈ വിജയത്തിന് പിന്നിൽ.