നിറച്ചാർത്ത് 2022 – 23 സംസ്ഥാന തല ചിത്ര രചന മത്സരത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയവർ

February 19, 2023 - By School Pathram Academy
  • നിറച്ചാർത്ത് 2022 – 23
  • വാശിയേറിയ മത്സരത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയവർ.
  • Sreelakshmi Jayaram

SHGHS Baranamganam

  • Aleena Elma John

Girideepam Bethany Central School

  • Iniya

Baker Memorial GHSS Kottayam

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്.

ഒന്നാം സമ്മാനം

നിറച്ചാർത്ത് 2022 – 23’ സംസ്ഥാന തല ചിത്രരചന മത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു . ശ്രീലക്ഷ്മി ജയറാം , അലീന എൽമ ജോൺ , ഇനിയ എന്നിവർ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

രണ്ടാം സ്ഥാനം

 

മൂന്നാം സ്ഥാനം

സ്കൂൾ അക്കാദമി കേരള, കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചന മത്സരത്തിൽ – നിറച്ചാർത്ത് 2022 23 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 33 കുട്ടികൾ പങ്കെടുത്തു.

രാവിലെ 10:50 മാൾ ഓഫ് ജോയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വച്ച് ആരംഭിച്ച മത്സരം ഒരു മണിയോടെ അവസാനിച്ചു.

തുടർന്ന് രണ്ട് മണിക്ക് നടന്ന സമ്മാനദാന – ഉദ്ഘാടന സമ്മേളനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.മാൾ ഓഫ് ജോയ് അസിസ്റ്റൻറ് മാനേജർ ഷൈബിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അക്കാദമി ഡയറക്ടർ മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു. സ്കൂൾ അക്കാദമി ഡയറക്ടർ ബോർഡ് മെമ്പർ നിഷ ടീച്ചർ , ധനേഷ് (അക്കൗണ്ടന്റ്‌ Mall of Joy ) സ്കൂൾ അക്കാദമി ഡയറക്ടർ ബോർഡ് മെമ്പർ വി. എം. ഷഹനാസ് ടീച്ചർ നന്ദിയും പറഞ്ഞു.

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. കൂടാതെ ഒന്ന് ,രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി .

സ്കൂൾ അക്കാദമി സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാനതല ചിത്രരചന മത്സരം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരു അനുഭവമായിരുന്നു .കുട്ടികൾ രചനകൾ ഒന്നിനൊന്ന് മികവ് പുലർത്തുന്നതായിരുന്നു. നിരവധി കുട്ടികൾ ഇടവേളകളിൽ പാട്ടുപാടിയും ചിത്രരചന മത്സര വേദിയെ ധന്യമാക്കി.