‘നിറച്ചാർത്ത് 2022 – 23’ സംസ്ഥാന തല ചിത്രരചന മത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു . ശ്രീലക്ഷ്മി ജയറാം , അലീന എൽമ ജോൺ , ഇനിയ എന്നിവർ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
സ്കൂൾ അക്കാദമി കേരള, കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചന മത്സരത്തിൽ – നിറച്ചാർത്ത് 2022 23 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 33 കുട്ടികൾ പങ്കെടുത്തു.
രാവിലെ 10:50 മാൾ ഓഫ് ജോയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വച്ച് ആരംഭിച്ച മത്സരം ഒരു മണിയോടെ അവസാനിച്ചു.
തുടർന്ന് രണ്ട് മണിക്ക് നടന്ന സമ്മാനദാന – ഉദ്ഘാടന സമ്മേളനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.മാൾ ഓഫ് ജോയ് അസിസ്റ്റൻറ് മാനേജർ ഷൈബിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അക്കാദമി ഡയറക്ടർ മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു. സ്കൂൾ അക്കാദമി ഡയറക്ടർ ബോർഡ് മെമ്പർ നിഷ ടീച്ചർ , ധനേഷ് (അക്കൗണ്ടന്റ് Mall of Joy ) സ്കൂൾ അക്കാദമി ഡയറക്ടർ ബോർഡ് മെമ്പർ വി. എം. ഷഹനാസ് ടീച്ചർ നന്ദിയും പറഞ്ഞു.
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. കൂടാതെ ഒന്ന് ,രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി .
സ്കൂൾ അക്കാദമി സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാനതല ചിത്രരചന മത്സരം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരു അനുഭവമായിരുന്നു .കുട്ടികൾ രചനകൾ ഒന്നിനൊന്ന് മികവ് പുലർത്തുന്നതായിരുന്നു. നിരവധി കുട്ടികൾ ഇടവേളകളിൽ പാട്ടുപാടിയും ചിത്രരചന മത്സര വേദിയെ ധന്യമാക്കി.