നാട്ടിൽ നിരവധി ക്വിസ് മത്സരങ്ങൾ നടക്കാറുണ്ട്; എന്നാൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താനുള്ള ക്വിസ് മത്സരത്തിന്റെ രീതി അങ്ങനെയൊന്നുമല്ല

September 13, 2024 - By School Pathram Academy

നാട്ടിൽ നിരവധി ക്വിസ് മത്സരങ്ങൾ നടക്കാറുണ്ട്. എന്നാൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താനുള്ള ക്വിസ് മത്സരത്തിന്റെ രീതി അങ്ങനെയൊന്നുമല്ല. ചോദ്യങ്ങളെല്ലാം ഞങ്ങൾ മുൻകൂട്ടി നൽകും.ആദ്യഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.അങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട്  സാക് ഇന്ത്യ ലിറ്റിൽ സൈന്റിസ്റ്റ് മത്സരത്തിന്

കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്തണ്ടേ !

സ്കൂൾ അക്കാദമി കേരള, സ്കൂൾ പത്രം, കുട്ടിപ്പത്രം,സാക് ഇന്ത്യ – ലിറ്റിൽ സയിന്റിസ്റ്റ് മെഗാ ക്വിസ് മത്സരം

തുടക്കം – ഒക്ടോബർ 2 മുതൽ

സമാപനം – ഫെബ്രുവരി 28 

 നിബന്ധനകൾ

✓നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

✓ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 ✓ആദ്യ ഘട്ടം വിജയിച്ച കുട്ടികൾക്ക് രണ്ടാംഘട്ട മത്സരത്തിൽ പങ്കെടുക്കാം.

✓ഫെബ്രുവരി 28 ന് ഫൈനൽ മത്സരം ഓഫ് ലൈൻ ആയിട്ടായിരിക്കും നടക്കുക.

 ✓ഇതിൽ പങ്കെടുത്തു വിജയിക്കുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് 3000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്.

ചോദ്യങ്ങൾ സംബന്ധിച്ച് : –

 

✓ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചോദ്യങ്ങൾ SAK India Quiz Competition എന്ന പേരിൽ സ്കൂൾ പത്രത്തിൽ പബ്ലിഷ് ചെയ്യുന്നതാണ്.

✓സ്കൂൾ പത്രത്തിൽ പബ്ലിഷ് ചെയ്യുന്ന ചോദ്യങ്ങളിൽ നിന്ന് മാത്രമേ ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുകയുള്ളൂ.

✓ഫൈനൽ മത്സരം ടൈ ആയാൽ മറ്റ് ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതാണ്.

✓ഫൈനൽ മത്സരത്തിൽ 50 ചോദ്യങ്ങൾ ആയിരിക്കും ഉൾപ്പെടുത്തുക. 

✓ഓരോ ചോദ്യത്തിനും ഒരു മാർക്ക് എന്ന രീതിയിലാണ് കണക്കാക്കുന്നത്.

✓ഫൈനൽ മത്സരം എല്ലാവർക്കും വീക്ഷിക്കാൻ പറ്റുന്ന രീതിയിൽ Public Place ൽ വച്ചായിരിക്കും നടത്തുക. 

✓ക്വിസ് മത്സരം സംബന്ധിച്ച അന്തിമ തീരുമാനം സ്കൂൾ അക്കാദമി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും

Category: News