നവംബർ 14,ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ നടത്തുന്നതുമായി ബന്ധപ്പെട്ട സർക്കുലർ

November 14, 2024 - By School Pathram Academy

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി 2024 നവംബർ 14,ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംഘടിപ്പിക്കുന്നതിന് സൂചന (1) പ്രകാരം തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

കുട്ടികളുടെ ഹരിതസഭ-ലക്ഷ്യം…

1. ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതുപോലെ മാലിന്യ നിർമാർജ്ജന സംവിധാനങ്ങളിൽ കട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഹരിതസഭയുടെ പ്രധാന ലക്ഷ്യം പുതുതലമുറയ്ക്ക് മാലിന്യ നിർമാർജ്ജനത്തെ സംബന്ധിച്ച് ശാസ്ത്രീയ അവബോധം ലഭിക്കുന്നതിനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്ന വേദിയാണ് കുട്ടികളുടെ ഹരിതസഭ

2.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തദ്ദേശ സ്ഥാപന പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം ലഭ്യമാക്കുക.

3.മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക.

4.മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും, ഇല്ലാത്ത പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പാക്കുന്നതിനുള്ള ചർച്ച വേദിയാക്കുക

5.മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക.

ഹരിതസഭയുടെ സംഘാടനം:

1. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (സർക്കാർ, എയ്‌ഡഡ്,അംഗീകൃത അൺ എയ്ഡഡ്) വിദ്യാർത്ഥികൾക്കും അതതു തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടത്തപെടുന്ന ഹരിതസഭകളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉറപ്പാക്കണം.

2. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകൾക്കും പ്രാതിനിധ്യം ഉണ്ടാകുന്ന തരത്തിൽ 150- 200 കുട്ടികളെ പങ്കെടുപ്പിക്കണം.കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളിൽ നിന്നും 3 – 5 അംഗങ്ങളുടെ പാനലിനെ നിശ്ചയിക്കണം.

3. തദ്ദേശ സ്ഥാപനത്തിലെ ആകെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ഓരോ സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികളിൽ കഴിവതും ആൺ, പെൺ തുല്യാനുപാതത്തിൽ ആയിരിക്കണം.

4. 4.ഹരിതസഭ പ്രവർത്തനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ഏകോപിപ്പിക്കുന്നതിന് ഒരു നോഡൽ ഓഫീസർക്ക് (അധ്യാപകൻ/അദ്ധ്യാപിക) ചുമതല നൽകണം.

5. ഓരോ വിദ്യാലയത്തിൽ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികൾ അതതു തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കേണ്ടതും സഭയിൽ അവതരിപ്പിക്കേണ്ടതുമാണ്. ആയതു ബന്ധപെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറെണ്ടതുമാണ്. സ്കൂളുകളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ. പ്രശ്നങ്ങൾ.നിലവിലുള്ള ഗ്യാപ്പുകൾ, തദ്ദേശ സ്ഥാപന പരിസരത്ത് മാലിന്യം കൃത്യമായി സംസ്കരിക്കാത്തത്, മാലിന്യ കൂനകൾ. മാലിന്യം കത്തിക്കുന്നത്. വലിച്ചെറിയുന്നത്. നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം. നിലവിലുള്ള വെല്ലുവിളികൾ, പോരായ്മകൾ, പരിഹാര നിർദേശങ്ങൾ എന്നിവ ആയതിൽ ഉണ്ടാകണം.

6.റിപ്പോർട്ട് അവതരണത്തിനു ശേഷം ഹരിതസഭയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വിഷയവുമായി ബന്ധപെട്ടു ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരം ഉണ്ടാകും.

7.ഹരിതസഭയിലൂടെ കുട്ടികൾ രൂപീകരിച്ച പുതിയ ആശയങ്ങൾ, പ്രദേശത്തെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ക്രാഫ്റ്റ് മോഡലുകൾ,ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്കൂളുകളിൽ എക്സിബിഷനുകൾ സംഘടിപ്പിക്കു ന്നതും പരിഗണിക്കാവുന്നതാണ്.

8.ഹരിതസഭ പ്രവർത്തനങ്ങൾ school wikki യിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.

9. എല്ലാ സ്കൂളുകളിലും ഹരിതസഭയുടെ നടത്തിപ്പിനായുള്ള ചർച്ചകൾ നടത്തേണ്ടതും ജില്ലാതല ഏകോപനത്തിനായി വിദ്യാഭ്യാസ ഉപഡയറക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More