നഴ്സിങ് കോഴ്സുകളുടെ അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ 15 ഗവ. നഴ്സിങ് സ്കൂളുകളിലും നാല് ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലും ഒക്ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിന്റെയും ആക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സിന്റെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12വരെ നീട്ടി.